Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎട്ടാം നാൾ വോട്ടെണ്ണൽ;...

എട്ടാം നാൾ വോട്ടെണ്ണൽ; ആകാംക്ഷയോടെ ജില്ല

text_fields
bookmark_border
എട്ടാം നാൾ വോട്ടെണ്ണൽ; ആകാംക്ഷയോടെ ജില്ല
cancel
ജി​ല്ല​യി​ൽ ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് പാ​ല​ക്കാ​ട്, എ​ന്‍.​എ​സ്.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ക​ത്തേ​ത്ത​റ, മൗ​ണ്ട് സീ​ന പ​ബ്ലി​ക് സ്‌​കൂ​ള്‍ പ​ത്തി​രി​പ്പാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മേയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും. ഗവ. വിക്ടോറിയ കോളജ് പാലക്കാട്, എന്‍.എസ്.എസ് എൻജിനീയറിങ് കോളജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലായാണ് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന ആകാംക്ഷയിലാണ് ഓരോ മണ്ഡലത്തിലെയും വോട്ടർമാരും സ്ഥാനാർഥികളും.

രാവിലെ 7.30ന് സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറക്കും. എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളുമാണ് എണ്ണുക. 10 മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും. പോസ്റ്റല്‍ ബാലറ്റുകള്‍ പൂര്‍ത്തിയായതിന് ശേഷമേ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുകയുള്ളുവെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. മൈക്രോ ഒബ്സര്‍വര്‍മാരെയും എ.ആര്‍.ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിലവില്‍ ഗവ. വിക്ടോറിയ കോളജ് പാലക്കാട്, എന്‍.എസ്.എസ് എൻജിനീയറിങ് കോളജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നീ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് മാത്രമായിരിക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാൻ അനുമതി. മറ്റു ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിന് പ്രവേശന കവാടത്തില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കും.

എല്ലാ ടേബിളുകളും മുഴുവന്‍ കാണത്തക്ക രീതിയിലാണ് സി.സി.ടി.വി കാമറ സ്ഥാപിക്കുക. വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാന്‍ മീഡിയ സെന്റര്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. ഓരോ നിയോജകമണ്ഡലങ്ങളിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിങ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ലിപ്പുകളാണ് എണ്ണുന്നത്. നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകള്‍ തെരഞ്ഞെടുക്കുക.

ഇ.വി.എമ്മിന് 203 ടേബിൾ, പോസ്റ്റല്‍ ബാലറ്റിന് 61

പാലക്കാട്: ജില്ലയിലെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 61 ടേബിളുകളും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകകളിലെ (ഇ.വി.എം) വോട്ടെണ്ണലിന് 203 ടേബിളുകളുമാണ് ഉണ്ടാവുക. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആറ് വീതം, കോങ്ങാട്, മലമ്പുഴ എന്നിവിടങ്ങളില്‍ ഏഴ് വീതം, ഒറ്റപ്പാലത്ത് അഞ്ച്, പാലക്കാട്ട് 10, ചിറ്റൂരിൽ ഒമ്പത് എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായുള്ള ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) മുഖേനയുള്ള വോട്ടുകള്‍ എണ്ണുന്നതിന് 13 ടേബിളുകളാണ് സജ്ജീകരിക്കുക. സൈനിക-അര്‍ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വോട്ടര്‍മാരുടെ വോട്ടാണ് ഇ.ടി.പി.ബി.എസ് സംവിധാനത്തിലൂടെ എണ്ണുക. ഇതിനായി പാലക്കാട് മണ്ഡലത്തില്‍ മൂന്ന് ടേബിളുകളും മറ്റു മണ്ഡലങ്ങളിൽ ഓരോ ടേബിളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

പൊ​ലീ​സ് സേ​ന സ​ജ്ജം

പാ​ല​ക്കാ​ട്: വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ ക​ന​ത്ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ​ട്രോ​ളി​ങ്ങി​നു​മു​ള്‍പ്പ​ടെ 2150ഓ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യ​മി​ക്കു​ക. സ്‌​ട്രോ​ങ് റൂം ​സു​ര​ക്ഷ​ക്കാ​യി നൂ​റോ​ളം കേ​ന്ദ്ര സേ​നാം​ഗ​ങ്ങ​ളെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഇ​വ​ര്‍ ചു​മ​ത​ല നി​ര്‍വ​ഹി​ച്ചു​വ​രു​ന്നു​ണ്ട്. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ക​വാ​ടം, പ​രി​സ​ര​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന സ്ഥ​ലം, കൗ​ണ്ടി​ങ് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പൊ​ലീ​സ് നി​രീ​ക്ഷ​ണ​മു​ണ്ടാ​വും.

13 ഡി​വൈ.​എ​സ്.​പി​മാ​ര്‍, 60 സി.​ഐ​മാ​ര്‍, 300ഓ​ളം എ​സ്.​ഐ​മാ​ര്‍, 1800ഓ​ളം സി.​പി.​ഒ​മാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലും ഡി​വൈ.​എ​സ്.​പി​മാ​ര്‍ക്കാ​ണ് സു​ര​ക്ഷ ചു​മ​ത​ല. പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ്, അ​ക​ത്തേ​ത്ത​റ എ​ന്‍.​എ​സ്.​എ​സ് കോ​ള​ജ്, പ​ത്തി​രി​പ്പാ​ല മൗ​ണ്ട് സീ​ന പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 300 വീ​തം പേ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​റ്റു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​ട്രോ​ളി​ങ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. പ്ര​ശ്‌​ന​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി ഓ​ഫി​സു​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ പൊ​ലീ​സ് നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Show Full Article
TAGS:counting votes Kerala Assembly Election 2026 Palakkad District 
News Summary - Counting of votes on the eighth day; District anxiously awaiting results
Next Story