Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആരു മൂടും ഈ...

ആരു മൂടും ഈ മരണക്കുഴികൾ ? പത്തിരിപ്പാലയിലെ വൻ ഗർത്തങ്ങൾ ജീവന് ഭീഷണി

text_fields
bookmark_border
ആരു മൂടും ഈ മരണക്കുഴികൾ ? പത്തിരിപ്പാലയിലെ വൻ ഗർത്തങ്ങൾ ജീവന് ഭീഷണി
cancel
camera_alt

പ​ത്തി​രി​പ്പാ​ല ടൗ​ണി​ൽ റോഡിലെ ഗർത്തം

പത്തിരിപ്പാല: തകർന്ന് തരിപ്പണമായ റോഡുകളിലൂടെ ജീവനും മുറുകെപിടിച്ച് ദുരിതയാത്ര പേറി ഒരു നാട്. റോഡുകളിലുള്ളത് ചില്ലറ കുഴികളല്ല. വൻ താഴ്ചയുള്ള ഗർത്തങ്ങൾ. സംസ്ഥാന പാതയിൽ പത്തിരിപ്പാല ടൗൺ മുതൽ മൗണ്ട് സീന സ്കൂൾ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്താണ് 50 തോളം വൻ ഗർത്തങ്ങൾ രൂപപെട്ടിട്ടുള്ളത്.

കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം സംഭവിച്ചിരുന്നു. മാസങ്ങളായി റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടും താൽക്കാലിക പരിഹാരം പോലും കാണാൻ അധികാരികൾക്ക് കഴിയുന്നില്ല. അര മീറ്റർ വീതിയിലും വലിയ താഴ്ചയിലും രൂപപെട്ട കുഴികൾ വാഹന യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായിട്ടുണ്ട്. പത്തിരിപ്പാല ടൗണിൽ ചെറിയ കുഴികൾ ഇപ്പോൾ പാതാളങ്ങളായി മാറിയിട്ടുണ്ട്. മുൻപെല്ലാം സന്നദ്ധസംഘടകൾ ശ്രമദാനത്തിലൂടെ കുഴികൾ അടച്ചിരുന്നു. എന്നാൽ, അവരും വരാൻ മടിക്കുന്നു. കുഴികൾ മൂടാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമായിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:potholes Pathiripala State Highway 
News Summary - Dangerous Potholes Spark Public Anger along Pathiripala-Mount Seena Stretch
Next Story