ആലത്തൂരിൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ജില്ല കലോത്സവം; മൂന്ന് വേദികളിലേക്ക് വാഹന സൗകര്യം വേണ്ടിവരും
text_fieldsആലത്തൂർ: റവന്യൂ ജില്ല സ്കൂൾ കലോത്സവം ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ആലത്തൂരിലെത്തുന്നത്. 2010ലാണ് ഇതിന് മുമ്പ് കലോത്സവം ആലത്തൂരിൽ നടന്നത്. നഗരത്തിലും മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വിദ്യാലയങ്ങളിലും വിദ്യാലയങ്ങളുടെ സമീപമുള്ള ഹാളുകളിലുമായാണ് വേദികൾ ഒരുക്കിയിട്ടുള്ളത്. ഭക്ഷണശാല ഗുരുകുലം സ്കൂളിന് സമീപമുള്ള പവിത്ര മണ്ഡപത്തിലാണ്.
ആറ് കിലോമീറ്റർ അകലെയുള്ള ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ബാൻഡ് മേള വിഭാഗം മത്സരത്തിനായുള്ള വേദി 18 ഉള്ളത്. ഒരേ കുട്ടി വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ എത്താൻ വാഹന സൗകര്യം വേണ്ടിവരും.
ആലത്തൂർ ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഭക്ഷണശാലയിലേക്ക് വാഹനസൗകര്യം വേദികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. പ്രധാന വേദിയുള്ള എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂൾ, അതിന് സമീപമുള്ള ജി.ജി.എച്ച്.എസ്.എസ്, ഐ.സി.എസ് ഹാൾ, പള്ളി മണ്ഡപം, മാപ്പിള സ്കൂൾ എന്നിവക്കൊന്നും വാഹനം ആവശ്യമില്ല. എ ഫോർ ഓഡിറ്റോറിയം, ഹോളി ഫാമിലി കോൺവെന്റ് ഹൈസ്കൂൾ, അതിനടുത്തുള്ള പുതിയങ്കം ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലെക്ക് രണ്ട് കീലോമീറ്റർ ദൂരം വരും. അവിടേക്ക് വാഹനം വേണ്ടിവരും.


