Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാർ ഡ്രൈവറുടെ അശ്രദ്ധ;...

കാർ ഡ്രൈവറുടെ അശ്രദ്ധ; മങ്കരയിൽ പൊലിഞ്ഞത് വീട്ടമ്മയുടെ ജീവൻ

text_fields
bookmark_border
കാർ ഡ്രൈവറുടെ അശ്രദ്ധ; മങ്കരയിൽ പൊലിഞ്ഞത് വീട്ടമ്മയുടെ ജീവൻ
cancel
camera_alt

മങ്കര കണ്ണമ്പരിയാരത്ത് വീട്ടമ്മയുടെ മരണത്തിനിടയാക്കിയ കാർ അപകടം

പത്തിരിപ്പാല: സംസ്ഥാനപാതയിൽ കണ്ണമ്പരിയാരം സ്കൂളിന് മുന്നിൽ ഡ്രൈവറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് മങ്കരയിലെ വീട്ടമ്മ വിജയയുടെ ജീവൻ. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറാണ് തട്ടുകടക്ക് മുമ്പിൽ സ്കൂട്ടറുമായി നിന്ന വിജയയെ ഇടിച്ച് തെറിപ്പിച്ചത്. തട്ടുകടയിൽ നിന്ന് പൊക്കവട വാങ്ങാൻ നിൽക്കുമ്പോഴാണ് കാർ ഇവരെ ഇടിച്ചത്. കാൽ മുറിഞ്ഞ വിജയ സമീപത്തെ കുഴിയിലേക്ക് തെറിച്ചുവീണു. കാർ മൂന്ന് വൈദുതി പോസ്റ്റുകളും തകർത്താണ് നിന്നത്.

നാട്ടുകാരും ആംബുലൻസ് ജീവനക്കാരും ചേർന്ന് വിജയയെ ജില്ല ആശുപത്രിയിലേക്കെത്തിച്ചു. മുറിഞ്ഞ കാലുമായി മങ്കര പൊലീസും പിന്നാലെയെത്തി. വിദഗ്ധ ചികിത്സക്കായി വിജയയെ കോയമ്പത്തൂരിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയ മാങ്കുറുശി ഓട്ടുകമ്പനിക്ക് സമീപം മിൽ നടത്തിവരികയായിരുന്നു. ക്ഷീരകർഷക കൂടിയാണ്.

Show Full Article
TAGS:Palakkad localnews Accident News 
News Summary - Driver’s negligence claims housewife’s life in Mankara
Next Story