Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹൈവേ കവര്‍ച്ച...

ഹൈവേ കവര്‍ച്ച ആസൂത്രണം: എട്ടുപേര്‍ പിടിയില്‍

text_fields
bookmark_border
ഹൈവേ കവര്‍ച്ച ആസൂത്രണം: എട്ടുപേര്‍ പിടിയില്‍
cancel
camera_alt

മാ​ഹി​ന്‍, സ​ഞ്ജ​യ്, ബി​ജു, അ​ഖി​ല്‍ ബാ​ബു, ര​ഞ്ജി​ത്, അ​ന്‍ഷാ​ദ്, ദീ​ക്ഷി​ത്, അ​നീ​ഷ് കു​മാ​ര്‍

Listen to this Article

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ര്‍ച്ച​ക്ക് പ​ദ്ധ​തി​യി​ട്ട എ​ട്ടം​ഗ സം​ഘ​ത്തെ പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി. ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഹൈ​വേ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്തി​യ ഇ​ന്നോ​വ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ക​വ​ര്‍ച്ച പ​ദ്ധ​തി പു​റ​ത്താ​യ​ത്. വാ​ഹ​ന​ത്തി​ല്‍നി​ന്ന് ഒ​ന്നി​ല​ധി​കം വ്യാ​ജ ന​മ്പ​ര്‍പ്ലേ​റ്റു​ക​ള്‍ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ മാ​ഹി​ന്‍ (40), സ​ഞ്ജ​യ് (25), ബി​ജു (42), അ​ഖി​ല്‍ ബാ​ബു (32) എ​ന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രു​ടെ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് മ​റ്റൊ​രു സം​ഘം​കൂ​ടി ക​വ​ര്‍ച്ച​ക്കാ​യി ഹൈ​വേ​യി​ലു​ണ്ടെ​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. തു​ട​ര്‍ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഹു​ണ്ടാ​യി വെ​ന്യൂ കാ​ര്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി. ഈ ​വാ​ഹ​ന​ത്തി​ലും വ്യാ​ജ ന​മ്പ​ര്‍പ്ലേ​റ്റു​ക​ള്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലു​ണ്ടാ​യി​രു​ന്നു. ഈ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത് (31), അ​ന്‍ഷാ​ദ് (36), പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദീ​ക്ഷി​ത് (23), അ​നീ​ഷ് കു​മാ​ര്‍ (32) എ​ന്നി​വ​രെ​യും പൊ​ലീ​സ് പി​ടി​കൂ​ടി.

ഹൈ​വേ​യി​ല്‍ ക​വ​ര്‍ച്ച ന​ട​ത്താ​ന്‍ സം​ഘം ചേ​ര്‍ന്ന് ആ​സൂ​ത്ര​ണം ചെ​യ്തു എ​ന്ന കു​റ്റ​ത്തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ്. സ​മാ​ന​മാ​യ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ള്‍ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
TAGS:Palakkad robbery Latest News 
News Summary - eight arrested in high way robbery planing
Next Story