Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇതരസംസ്ഥാന ട്രെയിനുകൾ...

ഇതരസംസ്ഥാന ട്രെയിനുകൾ കേരളത്തിലേക്ക് നീട്ടൽ; കാത്തിരിപ്പ് നീളുന്നു

text_fields
bookmark_border
ഇതരസംസ്ഥാന ട്രെയിനുകൾ കേരളത്തിലേക്ക് നീട്ടൽ; കാത്തിരിപ്പ് നീളുന്നു
cancel
Listen to this Article

പാലക്കാട്: അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയെങ്കിലും ഇതര സംസ്ഥാന ട്രെയിനുകൾ കേരളത്തിലേക്ക് നീട്ടുന്നില്ലെന്ന ആക്ഷേപം ശക്തം. കോ‍യമ്പത്തൂർ, മഡ്ഗാവ്, നാഗർകോവിൽ എന്നിവിടങ്ങളിൽ യാത്ര അവസാനിപ്പിച്ച് മണിക്കൂറുകളോളം നിർത്തിയിടുന്ന ട്രയിനുകൾ കേരളത്തിലേക്ക് നീട്ടുന്നില്ലെന്നാണ് പരാതി. പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ് പ്രസ് നിലവിൽ തൂത്തുക്കൂടി വരെ നീട്ടിയിട്ടുണ്ട്.

പകൽ പാലക്കാട്ട് നിർത്തിയിടുന്ന ഈ ട്രെയിൻ പൊള്ളാച്ചി വരെ നീട്ടണമെന്ന ആവശ്യം അവഗണിച്ചാണ് തിരുനെൽവേലിയിൽ നിന്ന് തൂത്തൂക്കുടിയിലേക്ക് നീട്ടിയത്. തുടക്കത്തിൽ പാലക്കാട്-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ അമൃത എക്സ്പ്രസ് പാലക്കാട് നിന്ന് പൊളളാച്ചിയിലേക്ക് നീട്ടി. പിന്നീട് മധുരയിലേക്കും ഇപ്പോൾ രാമേശ്വരത്തേക്കും ദീർഘിപ്പിച്ചു.

ബാഗളൂരു-കോയമ്പത്തൂര്‍ റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ് എക്സ്പ്രസ് പാലക്കാട് വരെ ദീർഘിപ്പിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും തുടർനടപടിയില്ല. ഈ സർവീസ് ആരംഭിച്ചാൽ ബാഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഏറെ പ്രയോജനമാകും. നഷ്ടത്തിലോടുന്ന മംഗലാപുരം - മഡ്ഗാവ് വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും റെയിൽവേ പരിഗണിക്കുന്നില്ല.

Show Full Article
TAGS:Palakkad News news Latest News Kerala News Train Service 
News Summary - Extension of inter-state trains to Kerala; Waiting is getting longer
Next Story