Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭീഷണിപ്പെടുത്തി പണം...

ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; പ്രതി അറസ്റ്റില്‍

text_fields
bookmark_border
dispute over google pay transaction
cancel
Listen to this Article

കൂ​റ്റ​നാ​ട്: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ര്‍ന്ന കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഗു​രു​വാ​യൂ​ര്‍ പേ​ര​കം സ്വ​ദേ​ശി ഫ​വാ​സ് എ​ന്ന ന​വാ​സി​നെ​യാ​ണ് ചാ​ലി​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഏ​ഴു​മ​ങ്ങാ​ട് സ്ലാ​ബ് മ​തി​ല്‍ നി​ര്‍മാ​ണ സ്ഥ​ല​ത്താ​ണ് സം​ഭ​വം.

ഏ​ഴു​മ​ങ്ങാ​ട് പു​ത്ത​ന്‍പു​ര​യി​ല്‍ അ​ബ്ദു​ല്ല എ​ന്ന​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ര്‍ദി​ക്കു​ക​യും ചെ​യ്തു. 1600 രൂ​പ ക​വ​രു​ക​യും ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്നു​ള്ള പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് ചാ​വ​ക്കാ​ട് വെ​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:extorted money accused arrested Chalissery Police Station Palakkad News 
News Summary - Extorted money by threats; The accused was arrested
Next Story