Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാടക നൽകാതെ സർക്കാർ...

വാടക നൽകാതെ സർക്കാർ സ്ഥാപനങ്ങൾ കുടിശ്ശിക ലക്ഷങ്ങൾ

text_fields
bookmark_border
വാടക നൽകാതെ സർക്കാർ സ്ഥാപനങ്ങൾ കുടിശ്ശിക ലക്ഷങ്ങൾ
cancel
camera_alt

പാലക്കാട് നഗരസഭ

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​യി​ന​ത്തി​ൽ കു​ടി​ശ്ശി​ക ല​ക്ഷ​ങ്ങ​ൾ. 2008 മു​ത​ൽ വാ​ട​ക കു​ടി​ശ്ശി​ക​യാ​യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

2024ലെ ​സ​ർ​ക്കാ​റി​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ്, കോ​ർ​ട്ട് റോ​ഡി​ലെ നോ​ർ​ത്തേ​ൺ ഹാ​ളി​ലു​ള്ള ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ്, സ​തേ​ൺ ഹാ​ളി​ലെ ടൗ​ൺ പ്ലാ​നി​ങ് ഓ​ഫി​സ്, ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫി​സ്, റോ​ബി​ൻ​സ​ൺ റോ​ഡി​ലെ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ്, എ​രു​മ​ക്കാ​ര തെ​രു​വി​ലെ ക​യ​ർ​ഫെ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഓ​ഫി​സ്, വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ, സു​ൽ​ത്താ​ൻ​പേ​ട്ട ലൈ​ബ്ര​റി, കോ​ർ​ട്ട് റോ​ഡി​ലെ കേ​ന്ദ്രീ​യ ഹി​ന്ദി മ​ഹാ​വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പ​ൽ ഓ​ഫി​സ്, ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​ലു​ള്ള ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സ് എ​ന്നീ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ചേ​ർ​ന്ന് ആ​കെ 71,10,357 രൂ​പ​യാ​ണ് വാ​ട​ക​യി​ന​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് ന​ൽ​കാ​നു​ള്ള​ത്.

മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് 2019 മാ​ർ​ച്ച് മു​ത​ൽ വാ​ട​ക കു​ടി​ശ്ശി​ക​യാ​ണ്. 5,02,924 രൂ​പ​യാ​ണ് വ​കു​പ്പ് അ​ട​ക്കാ​നു​ള്ള​ത്. 2023 ന​വം​ബ​ർ മു​ത​ലു​ള്ള 86,570 രൂ​പ​യാ​ണ് ജി​ല്ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കു​ടി​ശ്ശി​ക​യു​ള്ള​ത്. ടൗ​ൺ പ്ലാ​നി​ങ് ഓ​ഫി​സാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​ശ്ശി​ക അ​ട​ക്കാ​നു​ള്ള​ത്. 2014 ജൂ​ൺ മു​ത​ലു​ള്ള 28,18,596 രൂ​പ. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വ​കു​പ്പ് വാ​ട​ക കൊ​ടു​ത്തി​ട്ടി​ല്ല.

ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ് 2018 ഏ​പ്രി​ൽ മു​ത​ലു​ള്ള തു​ക​യാ​ണ് ന​ൽ​കാ​നു​ള്ള​ത് -7,69,080 രൂ​പ. ക​യ​ർ​ഫെ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഓ​ഫി​സ് 71,248 രൂ​പ ന​ൽ​ക​ണം. 2022 ഡി​സം​ബ​ർ മു​ത​ലു​ള്ള തു​ക​യാ​ണി​ത്. 2019 ഏ​പ്രി​ൽ മു​ത​ലു​ള്ള വാ​ട​ക​യാ​ണ് വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ കു​ടി​ശ്ശി​ക​യാ​ക്കി​യി​ട്ടു​ള്ള​ത് -12,93,916 രൂ​പ.

കേ​ന്ദ്രീ​യ ഹി​ന്ദി മ​ഹാ​വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പ​ൽ ഓ​ഫി​സ് 1,74,678 രൂ​പ അ​ട​ക്ക​ണം. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സ് 2020 മാ​ർ​ച്ച് മു​ത​ൽ 2013 ജൂ​ലൈ വ​രെ​യു​ള്ള 91,940 രൂ​പ​യാ​ണ് അ​ട​ക്കാ​നു​ള്ള​ത്. അ​തേ​സ​മ​യം, ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ, ഷോ​പ്പി​ങ് കോം​പ്ല​ക്സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ട​ക​ക്ക് ന​ൽ​കി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ന​ഗ​ര​സ​ഭ കൃ​ത്യ​മാ​യി വാ​ട​ക പി​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ഹോ​ട്ട​ൽ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് വാ​ട​ക ന​ൽ​കാ​നു​ള്ള​ത്.

എ​ന്നാ​ൽ, കു​ടി​ശ്ശി​ക അ​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഡി​മാ​ൻ​ഡ് നോ​ട്ടീ​സ് പോ​ലും ന​ഗ​ര​സ​ഭ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മം വ​കു​പ്പ് 282, 539 എ​ന്നി​വ പ്ര​കാ​രം യ​ഥാ​സ​മ​യം ഡി​മാ​ൻ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത തു​ക​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ടും.

വാ​ട​ക കു​ടി​ശ്ശി​ക കൂ​ടു​ത​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ

  • ടൗ​ൺ പ്ലാ​നി​ങ് ഓ​ഫി​സ് -28,18,596 രൂ​പ
  • വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ -12,93,916 രൂ​പ
  • സെ​ക്ര​ട്ട​റി, ലോ​ക്ക​ൽ ലൈ​ബ്ര​റി -11,84,069 രൂ​പ
  • ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ് -7,69,080 രൂ​പ
  • മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് -5,02,924 രൂ​പ


Show Full Article
TAGS:palakad Palakkad News palakkad municiplity rent localnews 
News Summary - Government institutions owe lakhs in arrears without paying rent
Next Story