Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇന്തോ-അമേരിക്ക വ്യാപാര...

ഇന്തോ-അമേരിക്ക വ്യാപാര കരാറിനെതിരെ പോരാടും: ഗുര്‍നാം സിങ് ചന്തൂനി

text_fields
bookmark_border
ഇന്തോ-അമേരിക്ക വ്യാപാര കരാറിനെതിരെ പോരാടും: ഗുര്‍നാം സിങ് ചന്തൂനി
cancel
camera_alt

പ്ലാ​ച്ചി​മ​ട​യി​ല്‍ ന​ട​ന്ന ക​ര്‍ഷ​ക മ​ഹാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്

പാലക്കാട്: രാജ്യത്തെ കാര്‍ഷിക മേഖല പൂര്‍ണമായും അമേരിക്കക്ക് അടിയറവെക്കുന്ന നിര്‍ദിഷ്ട ഇന്തോ-യു.എസ് വ്യാപാര കരാര്‍ ഒപ്പിടാന്‍ ഒരു കാരണവശാലും കേന്ദ്രത്തെ അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നാഷണല്‍ കണ്‍വീനര്‍ ഗുര്‍നാം സിങ് ചന്തൂനി.

ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരെയും ഒന്നിച്ച് ചേര്‍ത്ത് കരാറിനെതിരെ ശക്തമായ പോരാട്ടം നടത്തും. നവംബര്‍ 25ന് ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടക്കുന്ന കര്‍ഷക മഹാപഞ്ചായത്ത് കരാറിനെതിരായ പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാച്ചിമടയില്‍ നടന്ന കര്‍ഷക മഹാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്തോ-യു.എസ് വ്യാപാര കരാര്‍ ഒപ്പിട്ടാല്‍ അനിയന്ത്രിത ഇറക്കുമതി വഴി കാര്‍ഷിക മേഖല മാത്രമല്ല ചെറുകിട വ്യാപാര മേഖലയും മത്സ്യമേഖലയും കോഴി വളര്‍ത്തല്‍ മേഖലയും ക്ഷീരമേഖലയുമടക്കം സമ്പൂര്‍ണ തകര്‍ച്ചക്ക് കാരണമാകുമെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മുതലാംതോട് മണി മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് നാഷണല്‍ കോഓഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു കുത്തകവിരുദ്ധ പ്രചാരണ ലഘുലേഖ പ്രകാശിപ്പിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ്, കോയമ്പത്തൂര്‍ നന്ദകുമാര്‍, അഡ്വ. ജോണ്‍ ജോസഫ്, ഇസാ ബിന്‍ അബ്ദുൽ കരീം, സണ്ണി പൈകട, ജിന്നറ്റ് മാത്യു, റോജര്‍ സെബാസ്റ്റ്യന്‍, എസ്. ആരോമല്‍, പി.ജെ. ജോണ്‍, ശിവ ഗണേശ്, ഷാജി തുണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:US trade deal fight 
News Summary - Gurnam Singh Chanduni Vows Fight Against Indo-US Trade Deal
Next Story