Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉണ്ണികൃഷ്ണനും...

ഉണ്ണികൃഷ്ണനും കുടുംബത്തിനും സ്നേഹവീടൊരുങ്ങുന്നു

text_fields
bookmark_border
ഉണ്ണികൃഷ്ണനും കുടുംബത്തിനും സ്നേഹവീടൊരുങ്ങുന്നു
cancel

പത്തിരിപ്പാല: രോഗപീഡയാൽ ദുരിതമനുഭവിക്കുന്ന ഉണ്ണികൃഷ്ണനും കുടുംബത്തിനും സ്നേഹവീടൊരുങ്ങുന്നു. മങ്കര ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡിലെ കല്ലൂർ മയിലാടംപാറയിൽ ഉണ്ണികൃഷ്ണൻ-സുജാത ദമ്പതികളും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിനാണ് പാലക്കാട് മാധവരാജ ക്ലബ് വീടൊരുക്കുന്നത്. ക്ലബ് പ്രസിഡന്റ് എ.കെ. നാരായണന്റെ നേതൃത്വത്തിലാണ് വീടൊരുങ്ങുന്നത്. സ്നേഹവീടിന്റെ ശീലാസ്ഥാപനം മന്ത്രി കെ.എ. തുളസി നിർവഹിച്ചു. ഒരുമാസം മുമ്പ് കുടുംബത്തിന്റെ ദയനീയാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ അടക്കമുളള പത്രമാധ്യമങ്ങൾ വാർത്തനൽകിയിരുന്നു.

വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് മാധവരാജ ക്ലബ് ഏറ്റെടുത്തത്. വിഷുവിന് വീട്പൂർത്തീകരിച്ച് നൽകുമെന്ന് ക്ലബ് പ്രസിഡന്റ് ഉറപ്പുനൽകി. കല്ലൂരിൽനടന്ന ചടങ്ങിൽ മങ്കര പഞ്ചായത്ത്‌ പ്രസിഡന്റ് കെ. എ. വിനീത അധ്യക്ഷത വഹിച്ചു. മാധവരാജ ക്ലബ് പ്രസിഡന്റ് എ.കെ. നാരായണൻ പദ്ധതി സമർപ്പിച്ചു. ബ്ലോക്ക് അംഗം മുകുന്ദനുണ്ണി, മങ്കര പഞ്ചായത്തംഗം ആർ. ശാലിനി, സി.പി.എം ലോക്കൽ സെക്രട്ടറി ഇ.ആർ. ശശി, പഞ്ചായത്തംഗങ്ങളായ സുനീഷ്‌ ഭരതക്കാട്, കെ.സി. സന്തോഷ്‌, കെ. ഉമാദേവി എന്നിവർ സംസാരിച്ചു. വാർഡംഗം എം.വി. കൃഷ്ണദാസ് സ്വാഗതവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.ആർ.ഷാജീവ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Palakkad News news 
News Summary - home for unnikrishnan and family
Next Story