പൂ കൃഷിയിൽ പ്രതീക്ഷയർപ്പിച്ച് ബിന്ദു
text_fieldsപെരിങ്ങോട്ടുകുറുശ്ശി മണിയമ്പാറ തോട്ടക്കരയിൽ വിളവെടുപ്പിന് പാകമായ ബിന്ദുവിന്റെ പൂന്തോട്ടം
പെരിങ്ങോട്ടുകുറുശ്ശി: ചെണ്ടുമല്ലി കൃഷിയിൽ ഓണപ്രതീക്ഷയുമായി പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ ആറാം വാർഡിലെ തൊഴിലുറപ്പ് എ.ഡി.എസ് ബിന്ദു മണികണ്ഠൻ. 50 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷിയിറക്കി ഓണ വിപണിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണിവർ. പഞ്ചായത്തിലെ മണിയമ്പാറ തോട്ടക്കര പ്രദേശത്താണ് ബിന്ദുവിന്റെ പൂ കൃഷി. മോശമല്ലാത്ത രീതിയിൽ വിളവുണ്ടെന്നും പഞ്ചായത്ത് മേളകളിലും ഓണച്ചന്തകളിലും വിപണിയിലുമാണ് പ്രതീക്ഷയെന്നും മറ്റു പഞ്ചായത്തുകളിലെ ഓണച്ചന്തകളിലേക്കും ഓർഡർ ലഭിച്ചിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു. കൊഴിഞ്ഞാമ്പാറയിൽ നിന്നാണ് തൈകൾ വാങ്ങിയത്. വലിയ തുക കൃഷിക്ക് ചെലവായിട്ടുണ്ടെന്നും തൊഴിലുറപ്പു തൊഴിലാളികളുടെ സഹകരണം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ബിന്ദു സ്വർണനിറമുള്ള പൂക്കളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.