പുഴയിൽ മീനുകൾ ചത്തുപൊങ്ങി
text_fieldsകഞ്ചിക്കോട്: കോരയാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങുന്നു. കൊയ്യാമരക്കാട് തടയണ മുതൽ തമിഴ് തറ വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തോളം മീനുകൾ ചത്തിട്ടുണ്ട്. വെള്ളത്തിന് ദുർഗന്ധവും ഉണ്ട് .
പ്രദേശവാസികൾ കുളിക്കുന്നതിനും തുണികൾ കഴുകുന്നതിനും കോരയാർ പുഴയെയാണ് ആശ്രയിക്കുന്നത്. വ്യാഴാഴ്ച രാത്രി മുതൽ പുഴയിൽ മീനുകൾ ചാകുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ പുഴയിലെത്തിയ നാട്ടുകാരാണ് മീൻ ചത്ത കാര്യം അധികൃതരെ അറിയിച്ചത്. ഇതിനു മുമ്പും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്.
സമീപത്തെ ഫാക്ടറികളിലെ മാലിന്യകളാണ് ഇതിന് കാരണമെന്ന് പറയുന്നു. വാളയാർ പൊലീസ് പഞ്ചായത്തധികൃതർ, പൊലൂഷൻകൺട്രോൾ അധികൃതർ എന്നിവർ സ്ഥലത്തെത്തി പുഴയിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു.