പാതയോട് ചേർന്ന് 12 വൈദ്യുതി തൂണുകൾ; കൊല്ലങ്കോട്-പാലക്കാട് റോഡിൽ അപകട യാത്ര
text_fieldsകൊല്ലങ്കോട് ഊട്ടിയിൽ അപകട ഭീഷണിയായ വൈദ്യുതി തൂൺ
കൊല്ലങ്കോട്: കൊല്ലങ്കോട്-പാലക്കാട് റോഡിൽ അപകടത്തിന് വഴിവെക്കുന്ന വൈദ്യുതി തൂണുകൾ മാറ്റണമെന്ന ആവശ്യം ശക്തം. കൊല്ലങ്കോട് സർക്കാർ ആശുപത്രി പരിസരം, ഗായത്രി ഹാൾ പരിസരം, ഊട്ടറയിലെ വളവുകൾ, കരിപ്പോട്, പെരുവെമ്പ്, കിണാശേരി എന്നിവിടങ്ങളിലാണ് 12 വൈദ്യുതി തൂണുകൾ അപകട നിലയിലുള്ളത്.
വാഹനങ്ങൾ തട്ടി തൂണുകൾ തകർന്ന സ്ഥലത്ത് വീണ്ടും പുതിയ തൂണുകൾ സ്ഥാപിച്ചത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. വീതി കുറഞ്ഞ റോഡിനോട് ചേർന്ന് വൈദ്യുത തൂണുകൾ സ്ഥാപിച്ചതാണ് രാത്രികളിൽ അപകടങ്ങൾക്കിടയാക്കുന്നത്. റോഡ് വീതി വർധിപ്പിച്ച് വൈദ്യുതി തൂണുകൾ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.