Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightമികച്ച വില്ലേജ് ഓഫിസർ:...

മികച്ച വില്ലേജ് ഓഫിസർ: ആർ. ശ്രീജ

text_fields
bookmark_border
മികച്ച വില്ലേജ് ഓഫിസർ: ആർ. ശ്രീജ
cancel

കൊല്ലങ്കോട്: രണ്ടാം വർഷവും മികച്ച വില്ലേജ് ഓഫിസർക്കുള്ള പുരസ്കാരതിളക്കത്തിലാണ് കൊല്ലങ്കോട് ഒന്ന് വില്ലേജ് ഓഫിസർ ആർ. ശ്രീജ. നാട്ടുകാരുടെ പിൻതുണയും സഹകരണവുമാണ് രണ്ടാം തവണയും മികച്ച വില്ലേജ് ഓഫിസറാക്കിയതെന്ന് ശ്രീജ പറഞ്ഞു. മുതലമട പ്ലാക്കോട് കുളമ്പ് സ്വദേശിയായ ഇവർ 2006ലാണ് റവന്യൂ വകുപ്പിൽ ക്ലർക്കായിജോലിയിൽ പ്രവേശിക്കുന്നത്. 2023 ഡിസംബർ നാലിന് കൊല്ലങ്കോട് വില്ലേജ് ഓഫിസറായി ചുമതലയേറ്റു. ഭർത്താവ് കുഞ്ഞിക്കണ്ണൻ റവന്യു ഉദ്യോഗസ്ഥനാണ്. വിദ്യാർഥികളായ ഗൗതം സിദ്ധാർഥ്, ഗൗരിക എന്നിവർ മക്കളാണ്.

സി.പി.ഐ, വിങ്സ് ഓഫ് കോൺഫിഡൻസ് തുടങ്ങിയവ വില്ലേജ് ഓഫീസറെ ആദരിച്ചു. സി.പി.ഐ കൊല്ലങ്കോട് കമ്മിറ്റി പൊന്നാടയണിയിച്ചു. മണ്ഡലം സെക്രട്ടറി വി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ശിവരാമൻ, എം.രതീഷ്, എം. ആറുമുഖൻ, ആർ. സനൽകുമാർ, കെ. വേലായുധൻ, സ്പെഷൽ വില്ലേജ് ഓഫിസർമാരായ എസ്. രാംകുമാർ , വി.കെ.സിനി , ജീവനക്കാരായ എച്ച്. അബ്ദുൾ കലാം, എ. ശെന്തിൽകുമാർ, ആർ. രശ്മിമോൾ, കെ.എ.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

Show Full Article
TAGS:Best Village Officer award Local News Palakkad 
News Summary - Best Village Officer: R. Sreeja
Next Story