എത്രയെത്ര ബജറ്റുകൾ... ബജറ്റ് പ്രസംഗങ്ങളുടെ ശേഖരമൊരുക്കി കൊല്ലങ്കോട് പബ്ലിക് ലൈബ്രറി
text_fieldsആദ്യകാല ബജറ്റ് പ്രസംഗങ്ങളുടെ ശേഖരമൊരുക്കി കൊല്ലങ്കോട് പബ്ലിക് ലൈബ്രറിയിലെ ബാലവേദി പ്രവർത്തകർ
കൊല്ലങ്കോട്: ബജറ്റ് പ്രസംഗങ്ങളുടെ ശേഖരമൊരുക്കി കൊല്ലങ്കോട് പബ്ലിക് ലൈബ്രറി. കേരള ചരിത്രത്തിൽ ഇടം പിടിച്ച ബജറ്റ് പ്രസംഗങ്ങളുടെ ശേഖരം ഒരുക്കി ശ്രദ്ധേയമാവുകയാണ് കൊല്ലങ്കോട് പബ്ലിക് ലൈബ്രറിയിലെ ബാലവേദി പ്രവർത്തകർ. വിവിധ കാലഘട്ടങ്ങളിലായി കേരളത്തിന്റെ ധനകാര്യ മന്ത്രിമാർ ബജറ്റ് അവതരിപ്പിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം നിയമസഭാംഗങ്ങൾക്ക് നൽകായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാറുണ്ട്.
മുഖ്യമന്ത്രി തന്നെ ബജറ്റ് അവതരിപ്പിച്ച ചരിത്രവും കേരളത്തിനുണ്ട്. 1971 മാർച്ച് 19ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപവും ഈ ശേഖരത്തിലുണ്ട്. അന്ന് ധനകാര്യ വകുപ്പിന്റെ ചുമതലയും മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് വഹി ച്ചിരുന്നത്. പിൽക്കാലത്ത് ധനകാര്യ മന്ത്രിമാരായിരുന്ന കെ.ടി. ജോർജ്, എസ്. വരദരാജൻ നായർ, എൻ.കെ. ഹേമ ചന്ദ്രൻ, കെ.എം. മാണി, വി. വിശ്വനാഥമേനോൻ തുടങ്ങി യവരുടെയല്ലാം ബജറ്റ് പ്രസംഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ബജറ്റുകളുടെ പഠനത്തിലും ഗവേഷണത്തിലും ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഈചരിത്ര ശേഖരം സഹായകരമായിരിക്കുമെന്ന് പബ്ലിക് ലൈബ്രറി സെക്രട്ടറി കെ. സത്യപാൽ പറഞ്ഞു. ബജറ്റിന്റെ അപൂർവ ശേഖരങ്ങൾ ബ്ലോക്ക് ഓഫിസ് റോഡിലെ പബ്ലിക് ലൈബ്രറിയിലെത്തുന്നവർക്ക് പുതിയ വായനാനുഭവം നൽകുന്നതായി ലൈബ്രറി അംഗങ്ങൾ പറഞ്ഞു.