മദ്യവിൽപന കേന്ദ്രത്തിൽ ഭിത്തി തുരന്ന് മദ്യം കവർന്നു
text_fieldsകൊല്ലങ്കോട് മദ്യ വിൽപന കേന്ദ്രത്തിന്റെ ഭിത്തി പൊളിച്ച നിലയിൽ
കൊല്ലങ്കോട്: ബീവറേജസ് കോർപറേഷൻ മദ്യ വിൽപന കേന്ദ്രത്തിൽ ഭിത്തി തുരന്ന് മദ്യം കവർന്നു. പ്രതികൾക്കായി തിരച്ചിൽ ഊർജിതം. ഒരാൾ പിടിയിലായതായി സൂചന. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടു കൂടിയാണ് മോഷ്ടാക്കൾ ബീവറേജസ് കോർപറേഷന്റെ കൊല്ലങ്കോട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മദ്യവിൽപന കേന്ദ്രത്തിന്റെ ഭിത്തി തുരന്ന് അകത്തുകടന്നത്.
ചാക്കുകളിൽ മദ്യക്കുപ്പികളാക്കി പുറത്തേക്ക് കടത്തുകയായിരുന്നു. ഒരാൾ മാത്രമാണ് സി.സി.ടി.വി ദൃശ്യത്തിൽ ഉള്ളതെങ്കിലും കൂടുതൽ പേർ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മദ്യവിൽപന കേന്ദ്രത്തിൽ മദ്യം വിറ്റ പൈസയുണ്ടെങ്കിലും മദ്യം മാത്രമാണ് കടത്തിയത്. മദ്യം ചെറിയ കവറുകളിലും ചാക്കുകളിലുമായി ബസ് സ്റ്റാൻഡ് പരിസരത്തും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.