Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKongadchevron_rightകാർ ബൈക്കിന് മുകളിൽ...

കാർ ബൈക്കിന് മുകളിൽ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ ബൈക്കിന് മുകളിൽ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്
cancel
camera_alt

കോ​ങ്ങാ​ട് പാ​റ​ശ്ശേ​രി​യി​ൽ മ​റി​ഞ്ഞ കാ​റും അ​പ​ക​ട​ത്തി​ൽ പെ​ട്ട ബൈ​ക്കും

കോങ്ങാട്: കാർ ഡിവൈഡറിലിടിച്ച് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കോങ്ങാട് നായാടിക്കുന്ന് രാജന്റെ മകൻ വിഷ്ണുദാസ് (33), സഹോദരി സവിത (32), കാർ യാത്രക്കാരായ പെരിന്തൽമണ്ണ അന്നമനട പൂക്കാട്ടിൽ തൊടി വീട്ടിൽ സെയ്ത്, മകൻ മുഹമ്മദ് ജസീൻ, മുഹമ്മദ് ജസീന്റെ ഭാര്യ നജിയ തസ്നി (23) എന്നിവർക്കാണ് പരിക്ക്. ഇവരെ ആദ്യം കോങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കാർ യാത്രക്കാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മുണ്ടൂർ-തൂത സംസ്ഥാന പാതയിൽ രാവിലെ 11.30ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാറശ്ശേരി പെട്രോൾ പമ്പിന് സമീപത്തെ ഡിവൈഡറിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ ഓടികൊണ്ടിരിക്കുന്ന ബൈക്കിലേക്കാണ് മറിഞ്ഞത്. കോങ്ങാട് നിലയത്തിലെ അഗ്നിരക്ഷാസേന എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Show Full Article
TAGS:Car Accident road accident victim injuries casualities highway 
News Summary - Car overturns on bike; five injured
Next Story