Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKongadchevron_rightകോ​ങ്ങാ​ട് നി​യ​മ​സ​ഭ...

കോ​ങ്ങാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ലം; ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫി​ന് കൂ​ടു​ത​ൽ ലീ​ഡ് കാ​രാ​കു​ർ​ശി​യി​ൽ

text_fields
bookmark_border
കോ​ങ്ങാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ലം; ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫി​ന് കൂ​ടു​ത​ൽ ലീ​ഡ് കാ​രാ​കു​ർ​ശി​യി​ൽ
cancel
camera_alt

പ​റ​ളി​യി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം

കോങ്ങാട്: നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രഫ.കെ.എ. തുളസിക്ക് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ കൂടുതൽ ലീഡ് ലഭിച്ചത് കാരാകുർശിയിൽ നിന്ന്. 2927 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിന് കാരാകുർശി യിൽ നിന്ന് കിട്ടിയത്. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.കെ. ശാന്തകുമാരിക്ക് കേരളശ്ശേരി ഗ്രാമപഞ്ചായത്തിൽനിന്ന് 2054 വോട്ടിന്റെ ലീഡുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണത്തിലേറിയ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുർശി എന്നിവിടങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫ് ഭരണം നേടിയ കോങ്ങാട്, കേരളശേരി, മണ്ണൂർ, മങ്കര, പറളി എന്നിവിടങ്ങളിൽ ഇടതുമുന്നണിയും കൂടുതൽ വോട്ട് നേടി ലീഡ് നേടി. 3706 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് വിജയിച്ചത്.

Show Full Article
TAGS:kongad legislative assembly constituency Gram Panchayats UDF 
News Summary - Kongad Legislative Assembly Constituency In Gram Panchayats Increased lead for UDF in the seat
Next Story