കോങ്ങാട് പൊതുശൗചാലയം അപകടാവസ്ഥയിൽ
text_fieldsകോങ്ങാട് പൊതു ശൗചാലയത്തിന്റെ ചുമരിൽ
വിള്ളൽ വീണ നിലയിൽ
കോങ്ങാട്: വി.കെ. സുബ്രഹ്മണ്യൻ സ്മാരക ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പബ്ലിക് കംഫർട്ട് സ്റ്റേഷൻ അപകടാവസ്ഥയിൽ. ഏകദേശം 20 വർഷം മുമ്പ് നിർമിച്ച പൊതുശൗചാലയമാണ് അപകട ഭീഷണി നേരിടുന്നത്.
ശൗചാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഇടതുഭാഗത്തെ ചുമർ വിണ്ടുകീറി. ഏതുസമയവും കെട്ടിടം വീഴാവുന്ന അവസ്ഥയിലാണ്. ഇഷ്ടികയും സിമൻറ് ഉപയോഗിച്ച് നിർമിച്ച ഭിത്തിയിലാണ് വലിയ വിള്ളൽ കാണപ്പെട്ടിട്ടുള്ളത്. അപകട ഭീഷണി നേരിടുന്ന ശൗചാലയം പൊളിച്ച് നീക്കുമെന്നും ഈ സ്ഥലത്ത് പുതിയ വഴിയിട വിശ്രമകേന്ദ്രം നിർമിക്കുമെന്നും കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. ക്ലോക്ക് റൂം, ശുചി മുറി, കുളിമുറി സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.