പാസ്പോർട്ട് മാതൃകയിൽ വിവാഹ ക്ഷണപത്രിക; ന്യൂജൻ ക്ഷണക്കത്തുകളും മാറുകയാണ്
text_fieldsപാസ്പോർട്ട് മാതൃകയിലുള്ള വിവാഹ ക്ഷണക്കത്ത്
കോങ്ങാട്: വിവാഹ ക്ഷണപത്രികയുടെ മാതൃകയിലെ പുതുമ ശ്രദ്ധേയമാവുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വരവോടെ പുതുതലമുറയുടെ ഭാവനയും കഴിവും പ്രകടമാക്കുന്ന വിധത്തിലുള്ള ക്ഷണക്കത്ത് ഒരുക്കി നൽകുന്നവരും മിടുക്ക് കാണിക്കുന്നു. വിവാഹം, കുടിയിരിപ്പ്, സൽക്കാരം എന്നിവക്ക് നേരിട്ട് വിളിക്കുന്നതോടൊപ്പം കത്തിലൂടെ ക്ഷണിക്കുമ്പോൾ മനസ്സിൽ പതിക്കുന്ന രൂപത്തിലാവണം ക്ഷണക്കത്തുകൾ എന്ന നിർബന്ധം പുതുതലമുറക്കുണ്ട്. പ്രകൃതി ദൃശ്യങ്ങൾ, വൈജാത്യങ്ങൾ, സംഗീതം പൊഴിക്കുന്നവ, കലണ്ടർ മാതൃക, പൂമ്പാറ്റ മാതൃക, വാഹനങ്ങളുടെ മാതൃക എന്നിങ്ങനെയുമൊക്കെ കത്തുകൾ തയാറാക്കുന്നുണ്ട്.
വിവാഹ ക്ഷണപത്രിക പാസ് പോർട്ടിന്റെ മാതൃകയിലിറക്കിയാണ് കോങ്ങാട് സ്വദേശി വ്യത്യസ്ത ആശയം പ്രകടമാക്കിയത്. സുലൈമാന്റെ മകൻ മുഹമ്മദ് നിയാസിന്റെ വിവാഹ ക്ഷണപത്രികയാണ് പാസ്പോർട്ടിന് സമാനമായി ക്രമീകരിച്ചത്. പുറംചട്ട കണ്ടാൽ ഒത്ത പാസ്പോർട്ട്. അകം താളുകളിൽ വധൂവരന്മാരുടെ മേൽവിലാസം, വിവാഹവേദി, തീയതി എന്നിവ പ്രിന്റ് ചെയ്തതും പാസ്പോർട്ടിലെ എഴുത്തുക്കുത്ത് മാതൃകയിലാണ്.