Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKoottanadchevron_rightബാ​റി​ല്‍ അ​തി​ക്ര​മം...

ബാ​റി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍

text_fields
bookmark_border
ബാ​റി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍
cancel
camera_alt

സി​ദ്ദീ​ഖ്

കൂ​റ്റ​നാ​ട്: ബാ​റി​ല്‍ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ത​ട​യാ​ന്‍ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. മാ​ട്ടാ​യ സ്വ​ദേ​ശി സി​ദ്ദീ​ഖി​നെ​യാ​ണ് (38) ചാ​ലി​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ൽ ര​ണ്ടി​ന് ആ​റ​ങ്ങോ​ട്ടു​ക​ര​യി​ലെ ബാ​റി​ല്‍ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

ബാ​റി​ലെ​ത്തി​യ പ്ര​തി പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് മു​ന്‍വ​ശ​ത്തെ ഗ്ലാ​സു​ക​ളും മ​റ്റും അ​ടി​ച്ചു​ത​ക​ര്‍ക്കു​ക​യും ത​ട​യാ​ന്‍ ശ്ര​മി​ച്ച അ​ശോ​ക​ന്‍ എ​ന്ന ജീ​വ​ന​ക്കാ​ര​നെ വ​ലി​ച്ചി​റ​ക്കി സോ​ഡാ​കു​പ്പി​കൊ​ണ്ട് കു​ത്തി​കൊ​ല​പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. പൊ​ട്ടി​യ സോ​ഡാ​കു​പ്പി കാ​ട്ടി ജീ​വ​ന​ക്കാ​രെ വി​ര​ട്ടി മ​ദ്യം ത​ട്ടി​യെ​ടു​ക്കു​ക​യും അ​ല​മാ​ര​യി​ലെ മ​ദ്യം എ​റി​ഞ്ഞ് പൊ​ട്ടി​ച്ച് അ​ര​ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം വ​രു​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​യു​ന്നു.

ചാ​ലി​ശ്ശേ​രി എ​സ്.​ഐ ടി. ​അ​ര​വി​ന്ദാ​ക്ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഘ​ത്തി​ല്‍ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ജെ. ജ​യ​ൻ, കെ.​എ​സ്. ഗി​രീ​ഷ് കു​മാ​ർ, എ​സ്.​സി.​പി.​ഒ ബി. ​ഷൈ​ജു, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ സി. ​അ​ബ്‌​ദു​ൽ ക​രീം എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:assault case accused arrested Palakkad News 
News Summary - Assaulting attend in bar, accused arrested
Next Story