സ്ഥാന തര്‍ക്കം; കോണ്‍ഗ്രസിന് പിണഞ്ഞത് അമളി
text_fieldsകൂറ്റനാട്: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തര്‍ക്കത്തിനിടെ കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും കൈവിട്ടു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിലേക്കുള്ള വഴിത്താരയിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിക്കകത്ത് ഉള്പോരുണ്ടായത്. നിലവില്‍ ഹംസൈന് പുളിഞ്ഞാലിനെയാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാളിയേക്കല്‍ ബാവയെയും സ്ഥാനത്തേക്ക് ഉയര്‍ത്തിയതോടെ പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായി.
ആവശ്യക്കാരിലൊരാള് വേണ്ടിവന്നാല്‍ പാര്ട്ടിമാറുമെന്ന അഭ്യൂഹം വരെ ഉയര്‍ത്തി. തുടര്‍ന്നുള്ള തര്‍ക്കം തീര്‍ക്കാന്‍ കെ.പി.സി.സിയുടെ മുഴുവന്‍ ഉന്നതരും ഇടപെട്ട് ബാവയെ സ്ഥാനാർഥിയാക്കി.
ഈ സമയം, രണ്ട് ഡിവിഷന് നേടി ഘടക കക്ഷിയായ ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനം പറഞ്ഞുറപ്പിക്കുകയും ചെയ്തു. ശനിയാഴ്ച നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിന് ലഭിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് ലീഗിലെ സകീലയായിരുന്നു. വിജയിച്ചതോടെ കോണ്‍ഗ്രസിന് അമളി പിണഞ്ഞിരിക്കുകയാണ്. ആറ് ഡിവിഷന് കോണ്‍ഗ്രസിനുണ്ട്.


