Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2020 7:13 AM GMT Updated On
date_range 2020-11-19T21:17:35+05:30മഞ്ഞാടിയിൽ കുടുംബക്കാർ തമ്മിൽ നേർക്കുനേർ
text_fieldsകുഴൽമന്ദം: പഞ്ചായത്തിൽ 13ാം വാർഡ് മഞ്ഞാടിയിൽ ഏറ്റുമുട്ടുന്നത് കുടുംബക്കാർ തമ്മിൽ. യു.ഡി.എഫ് സ്ഥാനാർഥി സ്മിജ രാജനും അച്ഛെൻറ പിതൃസഹോദരപുത്രനും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ സി. ജയപ്രകാശും തമ്മിലാണ് നേർക്കുനേർ പോരാട്ടം.
എതിർ സ്ഥാനാർഥി തെൻറ ചെറിയച്ഛനാണെന്ന് അറിഞ്ഞിട്ടും മത്സര രംഗത്തേക്കിറങ്ങിയ നിയമവിദ്യാർഥിയായ സ്മിജ കോൺഗ്രസ് രാഷ്ട്രീയ കളരിയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള കെ.വി. രാജെൻറ മകളാണ്. കെ.എസ്.യുവിലൂടെ വളർന്ന് മഹിളാ കോൺഗ്രസ് യുവജനവിഭാഗത്തിെൻറ ജില്ല ചെയർപേഴ്സൺവരെ എത്തി നിൽക്കുന്നു.
പട്ടികജാതി ക്ഷേമ സമിതി ഭാരവാഹിയും കർഷകതൊഴിലാളി യൂനിയൻ സജീവ പ്രവർത്തകനുമാണ് സി. ജയപ്രകാശ്.
Next Story