ബൈക്കിലെത്തിയ യുവാക്കൾ സ്വർണമാല കവർന്നു
text_fieldsRepresentation Image
കുഴൽമന്ദം: ബൈക്കിൽ വന്ന യുവാക്കൾ വയോധികയുടെ കഴുത്തിൽനിന്നും സ്വർണമാല കവർന്നു. കുത്തനൂർ കോതമംഗലം പുതിയപാലം പഞ്ചിയാരത്ത് കണ്ണനെഴുത്തച്ഛന്റെ ഭാര്യ അമ്മിണിയമ്മ (79) യുടെ കഴുത്തിൽനിന്നുമാണ് മൂന്നു പവന്റെ മാല കവർന്നത്. വ്യാഴാഴ്ച പകൽ 3.05നാണ് സംഭവം.
വീടിന്റെ കോമ്പോണ്ടിലെ മരച്ചില്ലകൾ വെട്ടിയത് റോഡിൽ വീണത് എടുത്തുകൊണ്ടിരിക്കുകയായിരുന്നു അമ്മിണിയമ്മ. കോതമംഗലം ഭാഗത്തുനിന്നും ബൈക്കിൽ വന്ന രണ്ട് യുവാക്കളിൽ ഒരാൾ ബൈക്കിൽനിന്നും ഇറങ്ങി മാല പൊട്ടിക്കുകയായിരുന്നു. ബൈക്കിനെ പരിസരവാസികൾ പിന്തുടർന്നെങ്കിലും മോഷ്ടാക്കൾ മുളകുപൊടി വിതറി രക്ഷപ്പെട്ടു. കുഴൽമന്ദം പൊലീസ് അന്വേഷണം ആരംഭിച്ചു.