കോട്ടായിയിൽ എത്തുന്നവർക്ക്വിശ്രമിക്കാൻ പാർക്ക് ഒരുങ്ങുന്നു
text_fieldsകോട്ടായി: വയോജനങ്ങൾക്കും യാത്രക്കാർക്കും ഒത്തുകൂടാനും വിശ്രമിക്കാനും സൗകര്യമൊരുക്കി കോട്ടായി സെന്ററിൽ ഗ്രാമപഞ്ചായത്തും-ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പാർക്ക് നിർമിക്കാൻ തീരുമാനം.
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിെൻറ 15 ലക്ഷവും കോട്ടായി ഗ്രാമപഞ്ചായത്തിെൻറ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷവും വിനിയോഗിച്ചാണ് പാർക്ക് പണിയുന്നത്. കോട്ടായി സെന്ററിൽ കുഴൽമന്ദം പാതയോരത്തെ കനാൽ പുറമ്പോക്ക് സ്ഥലത്ത് 150 മീറ്റർ ദൂരമാണ് പാർക്ക് പണിയുന്നത്.
പാർക്കിെൻറ നിർമാണ കരാർ ടെൻഡർ കഴിഞ്ഞതായും ഉടൻ പണി തുടങ്ങുമെന്നും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് അറിയിച്ചു. വിശ്രമിക്കാനെത്തുന്നവർക്ക് ഇരിപ്പിടം, പൂന്തോട്ടം എന്നിവയാണ് ഒരുക്കുക