ജോലിഭാരം താങ്ങാനാകാതെ സാക്ഷരത പ്രേരക്മാർ
text_fieldsപറളി: ജോലിഭാരത്താൽ വീർപ്പുമുട്ടുന്ന സാക്ഷരത പ്രേരക്മാരുടെ ജീവിതം ദുരിതപൂർണം. തുച്ഛമായ വേതനം എട്ട് മാസമായി ലഭിക്കുന്നുമില്ല.
പഞ്ചായത്ത് തലങ്ങളിൽ സാക്ഷരത മിഷന് കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്മാർക്ക് മാസം തോറും ഓണറേറിയമായി നൽകുന്നത് 12,000 രൂപയാണ്. ഇതിൽ 7200 രൂപ അതത് ഗ്രാമപഞ്ചായത്തുകളും ബാക്കി 4800 രൂപ സംസ്ഥാന സാക്ഷരത മിഷനുമാണ് നൽകേണ്ടത്. എന്നാൽ, സാക്ഷരത മിഷൻ നൽകേണ്ട തുക എട്ട് മാസമായി വിതരണം ചെയ്യുന്നില്ലെന്നും 7200 രൂപയാലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പ്രേരക്മാർ പറയുന്നു.
പഞ്ചായത്തിലെ നികുതിപിരിവുൾപ്പെടെ ഇവർക്ക് ജോലി ഭാരമേറെയാണ്. ദിവസവും രാവിലെ ഒമ്പതിന് ജോലി തുടങ്ങിയാൽ വൈകുന്നേരം ആറായാലും തീരുന്നില്ല.