Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹാഷിഷ് ഓയിലും...

ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
cancel

പാലക്കാട്: ഓപറേഷൻ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ, ബസിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 420.692 ഗ്രാം ഹാഷിഷ് ഓയിലും 0.527 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം ഏറനാട് വലിയ പറമ്പിൽ വീട്ടിൽ അനന്തു ഭാസ്കറാണ് (31) പിടിയിലായത്.

പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പംപള്ളം ടോൾ പ്ലാസയിൽ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്‌ ഭാഗത്തേക്ക്‌ പ്രവേശിക്കുന്ന ടോൾ ഗേറ്റിന് സമീപത്തെ ലേബർ ക്യാമ്പിന് മുൻവശത്തെ റോഡരികിൽ വെച്ച് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. പരിശോധനയിൽ പാലക്കാട്‌ ഇ.ഇ ആൻഡ് എ.എൻ.എസ്.എസിലെ പ്രിവന്‍റീവ് ഓഫിസർ എസ്. സുജിത് കുമാർ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് കെ. ആനന്ദ്, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. രജിത്ത്, ഡി. കിഷോർ, വനിത സിവിൽ എക്സൈസ് ഓഫിസർ വി. അർച്ചന എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Hashish Oil methamphetamine Palakkad Excise Department 
News Summary - Man Held with Hashish Oil in Palakkad
Next Story