Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMankarachevron_rightചണ്ടിയും പായലും...

ചണ്ടിയും പായലും പ്ലാസ്റ്റിക്കും കല്ലൂർ അരങ്ങാട്ട് കുളം നാശത്തിൽ

text_fields
bookmark_border
ചണ്ടിയും പായലും പ്ലാസ്റ്റിക്കും കല്ലൂർ അരങ്ങാട്ട് കുളം നാശത്തിൽ
cancel

മങ്കര: നൂറ് കണക്കിനാളുകൾ കുളിക്കാനും അലക്കാനുമായി ഉപയോഗിച്ചുവരുന്ന കല്ലൂർ അരങ്ങാട്ട്കുളം പായലുംചണ്ടിയും നിറഞ്ഞ് നശിക്കുന്നു.

കല്ലൂരിലെ സമൃദ്ധിയുടെ ജലശേഖരമായിരുന്ന കുളം ഇന്ന് ചണ്ടിയും പ്ലാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞ് കൂടി മലിനമായ അവസ്ഥയിലാണ്. കല്ലൂർ മേഖലയിലെ നൂറ് കണക്കിനാളുകൾ ഇപ്പോഴും ഈ കുളത്തെ ആശ്രയിക്കുന്നുണ്ട്.

1997-98 കാലഘട്ടത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയ കുളമാണിത്. പിന്നീട് ഒരു നവീകരണവും ഉണ്ടായിട്ടില്ല. സമീപത്തെ ഏക്കർ കണക്കിന് നെൽപാടങ്ങളും ഈ കുളത്തെ ആശ്രയിച്ചാണ്. കുളത്തിലെ ചണ്ടിയും പായലും നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനലിൽ പോലും വറ്റാത്ത പൊതു കുളത്തെ സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരായ റഹിമാൻ, അപ്പുക്കുട്ടൻ എന്നിവർ ആവശ്യപ്പെട്ടു.

Show Full Article
TAGS:enviroment pollution mankara 
News Summary - The Kallur Arangad pond is being destroyed by garbage, mud and plastic.
Next Story