Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2026 3:26 AM GMT Updated On
date_range 23 Feb 2026 3:26 AM GMTബസിന് പിറകിൽ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്
text_fieldscamera_alt
മങ്കരയിൽ സ്വകാര്യ ബസ്സിനടയിൽപ്പെട്ട ബൈക്ക്
മങ്കര: സ്വകാര്യ ബസിന് പിറകിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ബൈക്ക് ബസിനടിയിൽപ്പെട്ടതോടെ തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പത്തിരിപ്പാല പേരൂർ പൂക്കാട്ട് കുന്ന് സ്വദേശി ശിഹാബുദ്ദീനാണ് (27)പരിക്കേറ്റത്. സംസ്ഥാന പാതയിൽ മങ്കര വില്ലേജിന് സമീപം ഞായറാഴ്ച ഉച്ചക്ക് 12.15 നാണ് അപകടം. യാത്രക്കാരെ കയറ്റാൻ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതോടെ പിറകെ വന്ന ബൈക്ക് പിറകിലിടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണു.
Next Story


