Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightരോഗികളുടെ കണ്ണീരൊപ്പാൻ...

രോഗികളുടെ കണ്ണീരൊപ്പാൻ ഇർശാദ് ഹൈസ്കൂൾ വിദ്യാർഥികൾ

text_fields
bookmark_border
രോഗികളുടെ കണ്ണീരൊപ്പാൻ ഇർശാദ് ഹൈസ്കൂൾ വിദ്യാർഥികൾ
cancel
camera_alt

ചങ്ങലീരി ഇർശാദ് ഹൈസ്കൂൾ വിദ്യാർഥികൾ ‘മാധ്യമം ഹെൽത്ത് കെയറി’ലേക്ക് സമാഹരിച്ച തുക സ്കൂൾ ലീഡർ മുഹമ്മദ് നാസിം, സ്കൂൾ പ്രിൻസിപ്പൽ പി.എം. മുഹമ്മദ് റിയാസ് എന്നിവർ ‘മാധ്യമം’ സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂറിന് കൈമാറുന്നു

മണ്ണാർക്കാട്: ​​​രോഗികൾക്ക് കൈത്താങ്ങുമായി ചങ്ങലീരി ഇർശാദ് ഹൈസ്കൂൾ വിദ്യാർഥികൾ. മാധ്യമം ഹെൽത്ത് കെയറിലേക്ക് വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് സ്കൂൾ ലീഡർ മുഹമ്മദ് നാസിം, സ്കൂൾ പ്രിൻസിപ്പൽ പി.എം. മുഹമ്മദ് റിയാസ് എന്നിവർ ‘മാധ്യമം’ സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂറിന് കൈമാറിയത്.

പ്രിൻസിപ്പൽ മുഹമ്മദ് റിയാസ്, ഐ.ഇ.സി.ടി വൈസ് ചെയർമാൻ അഹമ്മദ് സഈദ്, സി.ഇ. അബ്ദുൽ ജബ്ബാർ, മാനേജർ സുബൈർ പടുവിൽ, എം.പി.ടി.എ പ്രസിഡന്റ് ഫാത്തിമത്ത് ഫർസാന, ‘മാധ്യമം’ ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് മൻസൂർ ആലത്തൂർ, കെ.വി. റഷീദ് തുടങ്ങിയവർ സംസാരിച്ചു.

ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ മുഹമ്മദ് ഗനി, കെ. മുൻഷിത, എം.സി. ഇശൽ, അമീൻ റിസ്‍വി, ഹാല റിയാസ് തുടങ്ങിയവരെയും ഏറ്റവും കൂടുതൽ തുക സമാഹരിച്ച ക്ലാസ് ടീച്ചർ നബീൽ അസ്ഹരിയെയും ആദരിച്ചു.

വൈസ് പ്രിൻസിപ്പൽ നസീറുദ്ദീൻ പാലക്കഴി, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ശുക്കൂർ, അധ്യാപകരായ സെയ്താലി, ഫാസിൽ, ശരീഫ്, സെയ്തലവി, രജിത, സലീന, രേണുക, വിദ്യ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
TAGS:madhyamam health care Students 
News Summary - Students of Irshad High School Bring Relief to Patients in Distress
Next Story