Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_right...

മ​ണ്ണാ​ര്‍ക്കാ​ട്-​ചി​ന്ന​ത്ത​ടാ​കം അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത; തെ​ങ്ക​ര ചി​റ​പ്പാ​ടം-നെ​ല്ലി​പ്പു​ഴ റോ​ഡ് ടാ​റി​ങ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ

text_fields
bookmark_border
മ​ണ്ണാ​ര്‍ക്കാ​ട്-​ചി​ന്ന​ത്ത​ടാ​കം അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത; തെ​ങ്ക​ര ചി​റ​പ്പാ​ടം-നെ​ല്ലി​പ്പു​ഴ റോ​ഡ് ടാ​റി​ങ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ
cancel
camera_alt

നെ​ല്ലി​പ്പു​ഴ അ​ട്ട​പ്പാ​ടി റോ​ഡി​ലെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ 

മ​ണ്ണാ​ര്‍ക്കാ​ട്: മ​ണ്ണാ​ര്‍ക്കാ​ട് -ചി​ന്ന​ത്ത​ടാ​കം അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നാം റീ​ച്ചി​ലെ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ഭാ​ഗ​ത്തെ ടാ​റി​ങ് പ്ര​വൃ​ത്തി​ക​ള്‍ ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ തു​ട​ങ്ങാ​ന്‍ നീ​ക്കം. തെ​ങ്ക​ര ചി​റ​പ്പാ​ടം മു​ത​ല്‍ നെ​ല്ലി​പ്പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ടാ​റി​ങ് ന​ട​ത്താ​നാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​ണ്ടി​പ്പാ​ട​ത്ത് റോ​ഡി​ന്റെ ഉ​പ​രി​ത​ലം ടാ​റി​ങ്ങി​നാ​യി പ​രു​വ​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളാ​രം​ഭി​ച്ചു. ക​ലു​ങ്ക് പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ വൈ​കി​യ​തും മ​റ്റും കാ​ര​ണം ഇ​വി​ടെ 300 മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ടാ​റി​ങ് പ്ര​വൃ​ത്തി​ക​ള്‍ ത​ട​സ്സ​പ്പെ​ട്ടി​രു​ന്ന​ത്. റോ​ഡി​ന്റെ ഒ​രു​വ​ശ​ത്ത് ജി.​എ​സ്.​ബി മി​ശ്രി​ത​മി​ട്ട് ഉ​പ​രി​ത​ല​മൊ​രു​ക്കു​ക​മാ​ണ്. മ​റു​വ​ശ​ത്ത് റോ​ഡി​ന്റെ രൂ​പ​ഘ​ട​ന​യൊ​രു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ തെ​ങ്ക​ര സ്‌​കൂ​ളി​ന് സ​മീ​പം 70 മീ​റ്റ​റ​ര്‍ ദൂ​ര​ത്തി​ലും ചി​റ​പ്പാ​ടം ഭാ​ഗ​ത്ത് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്തു​മാ​ണ് ടാ​റി​ങ് ന​ട​ത്തു​ക. ഇ​തോ​ടെ അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത​യു​ടെ ആ​ദ്യ റീ​ച്ചാ​യ എ​ട്ടു​കി​ലോ​മീ​റ്റ​റി​ല്‍ ആ​റു​കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ഒ​ന്നാം പാ​ളി ടാ​റി​ങ് പൂ​ര്‍ത്തി​യാ​കും.

തെ​ങ്ക​ര മു​ത​ല്‍ നെ​ല്ലി​പ്പു​ഴ മു​ത​ല്‍ ടാ​റി​ങ് ക​ഴി​യു​ന്ന മു​റ​ക്ക് ആ​ന​മൂ​ളി ഭാ​ഗ​ത്തേ​ക്ക് ടാ​റി​ങ്ങി​നാ​യി റോ​ഡി​ന്റെ ഉ​പ​രി​ത​ല​മൊ​രു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കെ.​ആ​ര്‍.​എ​ഫ്.​ബി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചി​റ​പ്പാ​ടം ഭാ​ഗ​ത്ത് ആ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം റോ​ഡ് ടാ​റി​ങ്ങി​നാ​യി പ​രു​വ​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ പ്ര​വൃ​ത്തി​ക​ള്‍ മു​ട​ങ്ങി​യ​ത് യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കി​യി​രു​ന്നു. റോ​ഡ് പ​ണി പു​ന​രാ​രം​ഭി​ക്കാ​ന്‍ വൈ​കി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കും ഇ​ട​യാ​ക്കി. അ​തേ​സ​മ​യം, നി​ല​വി​ല്‍ ടാ​ർ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ്ലാ​ന്റ് ല​ഭ്യ​മാ​കാ​ത്ത പ്ര​തി​സ​ന്ധി​യു​മു​ണ്ട്.

തെ​ങ്ക​ര​യി​ലു​ള്ള ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യു​ടെ പ്ലാ​ന്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള ച​ര്‍ച്ച ന​ട​ത്തി​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തെ​ങ്ക​ര മു​ത​ല്‍ ആ​ന​മൂ​ളി വ​രെ​യു​ള്ള പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ളും മു​റി​ച്ചു​നീ​ക്കു​ന്നു​ണ്ട്. ആ​ന​മൂ​ളി ഭാ​ഗ​ത്താ​യാ​ണ് ക​ലു​ങ്ക് പ്ര​വൃ​ത്തി​ക​ളും ന​ട​ക്കു​ന്ന​ത്. 44 കോ​ടി രൂ​പ ചെ​ല​വി​ല്‍ 2023 ആ​ഗ​സ്റ്റി​ലാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്. പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ പ​ല​ത​വ​ണ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ച്ചു​ന​ല്‍കി. ഈ​വ​ര്‍ഷം ഡി​സം​ബ​റോ​ടെ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ക​രാ​റു​കാ​ര​ന് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ള്ള​ത്.

Show Full Article
TAGS:interstate highway Road construction Road Tarring 
News Summary - Mannarkkad-Chinnathatakam Interstate Highway; Thenkara Chirappadam-Nellippuzha Road tarring to be completed by the end of this month
Next Story