Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightമണ്ണാര്‍ക്കാട്...

മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ല; സ്ഥലംമാറ്റം ലഭിച്ചവർക്ക് പകരം ആളുകളെ നിയമിച്ചില്ല

text_fields
bookmark_border
മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ല; സ്ഥലംമാറ്റം ലഭിച്ചവർക്ക് പകരം ആളുകളെ നിയമിച്ചില്ല
cancel

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ല. സര്‍വിസുകളെ ബാധിക്കുന്നതിനൊപ്പം നിലവിലെ ഡ്രൈവര്‍മാരുടെ ജോലിഭാരവും വര്‍ധിക്കുന്നു. അഞ്ച് ഡ്രൈവര്‍മാരുടെ കുറവാണ് നികത്താനുള്ളത്. കഴിഞ്ഞമാസം അഞ്ചുപേര്‍ക്ക് മലപ്പുറം ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഇവര്‍ പോയതോടെ പകരം ആളുകളെ നിയമിച്ചതുമില്ല. ഒരു ഡ്രൈവര്‍ മെഡിക്കല്‍ ലീവിലുമാണ്.

മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്ന് ആകെ 27 സര്‍വിസുകളാണുള്ളത്. ഇത് കൃത്യമായി ക്രമീകരിക്കാന്‍ 60 ഡ്രൈവര്‍മാരാണ് വേണ്ടത്. നിലവില്‍ 54 പേരാണുള്ളത്. ഡ്രൈവര്‍മാരുടെ അഭാവംകാരണം ഡിപ്പോയില്‍നിന്ന് ചക്കിട്ടപ്പാറയിലേക്കുള്ള ബസ് സര്‍വിസ് ചിലദിവസങ്ങളില്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമാണെന്ന് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ടി.എന്‍. ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

21 ഓര്‍ഡിനറി സര്‍വിസുകളില്‍ 19 എണ്ണം അട്ടപ്പാടിയിലേക്കാണ്. കോങ്ങാട്, കോഴിക്കോട്-പാലക്കാട് റൂട്ടിലാണ് രണ്ടു സര്‍വീസുകള്‍. ദീര്‍ഘദൂര സര്‍വിസുകളില്‍ തിരുവനന്തപുരം -രണ്ട്, ആലപ്പുഴ-ഒന്ന്, പാല-ഒന്ന്, കോയമ്പത്തൂര്‍-രണ്ട് എന്നിങ്ങനെയാണ്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള സര്‍വിസുകളുമുണ്ട്. പ്രതിദിനം നാലുലക്ഷത്തിലധികം വരുമാനമുള്ള ഡിപ്പോയാണിത്. വരുമാനംകുറയാതെ ഇതെല്ലാം ക്രമീകരിച്ചുകൊണ്ടുപോകുന്നതില്‍ ഡ്രൈവര്‍മാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.

നിലവിലെ ഡ്രൈവര്‍മാര്‍ അധികസമയം ജോലിചെയ്താണ് സര്‍വിസുകള്‍ ഭൂരിപക്ഷവും മുടക്കമില്ലാതെ കൊണ്ടുപോകുന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍മൂലം അവധിയെടുക്കേണ്ട സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് ജോലിഭാരം കൂടുകയാണ്. വിഷയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഡ്രൈവര്‍മാരുടെ ഒഴിവ് നികത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:KSRTC Mannarkkad Depot Driver Shortage 
News Summary - KSRTC Operations Affected in Mannarkkad Due to Unfilled Driver Vacancies
Next Story