കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ലക്ഷം രൂപ പിഴയും
text_fieldsകൊല്ലപ്പെട്ട ലക്ഷ്മി, പ്രതി സലിൻ
മണ്ണാർക്കാട്: കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഗളി കൽക്കണ്ടി കള്ളമല ചരലംകുന്നേൽ സലിൻ ജോസഫ് (54) നെയാണ് സ്പെഷൽ കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്.
2020 ഒക്ടോബർ 20ന് രാത്രി ഒമ്പതോടെ അഗളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാവടിയൂരിലാണ് സംഭവം. ചാവടിയൂർ ഊരിലെ ലക്ഷ്മി (40) ആണ് കൊല്ലപ്പെട്ടത്. വീടിനകത്തുനിന്നാണ് കല്ലും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയത്. പിഴ അടക്കാത്ത പക്ഷം ഒരു വർഷം കഠിന തടവ് കൂടി അനുഭവിക്കാനും വിധിച്ചു. പ്രൊസിക്യൂഷനായി അഡ്വ.പി. ജയൻ ഹാജരായി.