വെള്ളാലൂർ മാലിന്യക്കൂമ്പാരത്തിൽ വൻ അഗ്നിബാധ; അണക്കാൻ ശ്രമം തുടരുന്നു
text_fieldsകോയമ്പത്തൂർ വെള്ളാലൂരിൽ രണ്ട് ദിവസമായി പടരുന്ന തീയണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷ സേന
കോയമ്പത്തൂർ: വെള്ളാലൂർ മാലിന്യക്കൂമ്പാരത്തിൽ രണ്ട് ദിവസമായി പടർന്നുകൊണ്ടിരിക്കുന്ന തീയണക്കാൻ ശ്രമം തുടരുന്നു. കോയമ്പത്തൂർ കോർപറേഷൻ പരിധിയിലുള്ള വെള്ളാലൂരിൽ 654 ഏക്കർ വിസ്തൃതിയുള്ള മാലിന്യശേഖരണത്തിലാണ് ഞായറാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. അഗ്നിശമന സേന 11 വാഹനങ്ങളിലായി വെള്ളമെത്തിച്ച് തീയണക്കാനുള്ള ദൗത്യം തുടരുകയാണ്.
ഏഴ് ഏക്കറിലാണ് തീ വ്യാപിച്ചിട്ടുള്ളത്. രണ്ട് ദിവസത്തിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ ഗണേശൻ പറഞ്ഞു. മന്ത്രിമാരായ സമ്പത്തും വിഘ് നേഷും വെള്ളാലൂർ സന്ദർശിച്ച് പരിശോധന നടത്തി. വെള്ളാലൂർ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് ഗ്രീൻ ട്രൈബ്യൂണൽ നൽകിയ ഉത്തരവ് കോർപറേഷൻ കൃത്യമായി പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മാലിന്യങ്ങൾ തരംതിരിക്കാതെ ഇവിടെ കൊണ്ടുവന്ന് തള്ളുന്നു. ബയോ മൈനിങ് പദ്ധതി ഉഴഞ്ഞുനീങ്ങുയാണ്. ഇതിന്റെ നടപടികൾ ത്വരിതപ്പെടുത്തണം. മാലിന്യത്തിൽ പതിവായി വെള്ളം തളി ക്കാൻ സ്പ്രിംഗളറുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ പറഞ്ഞു.
മാലിന്യത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധവും തീപിടിക്കുന്നതോടെയുണ്ടാവുന്ന പുകയും കാരണം സമീപ പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതമനുഭവിക്കു കയാണ്. ചുറ്റുമുള്ള പ്രദേശങ്ങളിലെ ഭൂഗർഭജലം മഞ്ഞയും പ ച്ചയും ആയി മാറിയതിനാൽ ഉപയോഗിക്കാൻ കഴിയുന്നില്ല. മഹാലിംഗപുരം, കൊണവയ്ക്ക ൽപാളയം, വെള്ളാലൂർ പ്രദേശങ്ങളിലെ മാലിന്യനിക്ഷേപം കാരണം വായുവിന്റെ ഗുണനിലവാരം അപകടകരമാംവിധം കുറയുന്നു.


