Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈക്കിൽ കഞ്ചാവ്...

ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ മധ്യവയസ്‌കൻ പിടിയിൽ

text_fields
bookmark_border
ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ മധ്യവയസ്‌കൻ പിടിയിൽ
cancel

ഒ​റ്റ​പ്പാ​ലം: ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്‌​ക​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. പാ​ല​പ്പു​റം റ​ഹ്‌​മാ​ൻ മ​ൻ​സി​ലി​ൽ ഷാ​ഹി​ർ സൈ​ഫു​ദ്ദീ​നെ​യാ​ണ് (41) റെ​യ്ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​വി​പി​ൻ ദാ​സി​ൻ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം പി​ടി​കൂ​ടി​യ​ത്.

ചു​ന​ങ്ങാ​ട്ടെ വാ​ണി​വി​ലാ​സി​നി - മ​യി​ലും പു​റം റോ​ഡി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ 2.8 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​വി. രാ​ജേ​ഷ് കു​മാ​ർ, എ​സ്.​ജെ. അ​നു, പി.​പി. പ്ര​ദീ​പ് കു​മാ​ർ, കെ. ​പ്രേം​കു​മാ​ർ, മു​ഹ​മ്മ​ദ് ഫി​റോ​സ്, കെ.​ജെ. ലൂ​ക്കോ​സ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:Palakkad News Latest News local News Smuggling Ganja Man Arrested 
News Summary - Middle-aged man arrested while smuggling ganja on bike
Next Story