Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2026 4:45 AM GMT Updated On
date_range 6 March 2026 4:45 AM GMTനോമ്പ് തുറക്കാൻ സ്നേഹം വിളമ്പി നാരായണനും സരോജിനിയും
text_fieldscamera_alt
നാരായണനും സരോജിനിയും നോമ്പ് തുറക്കുള്ള വിഭവങ്ങൾ ഒരുക്കുന്നു
ആലത്തൂർ: നാരായണന്റെയും സരോജിനിയുടെയും സ്നേഹവിരുന്ന് വെങ്ങന്നൂരുകാർക്ക് പുതുമയല്ല. ഈ വയോധിക ദമ്പതികൾ റമദാനിൽ നോമ്പ് തുറക്കാൻ ആഹാരം നൽകാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ആദ്യമെല്ലാം സമീപത്തെ പള്ളികളിലേക്ക് ഭക്ഷണം നൽകുകയായിരുന്നു. രണ്ടു വർഷമായി ഇവർ താമസിക്കുന്ന വീട്ടിൽ തന്നെയാണ് നോമ്പ് തുറ ഒരുക്കുന്നത്. പരസരത്തെ വീട്ടുകാരായ സ്ത്രീകളേയും കുട്ടികളെയും ക്ഷണിച്ചാണ് നോമ്പ് തുറ നടത്തുന്നത്. അയൽക്കാരുമായി ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലിലും സ്നേഹ സൗഹൃദം പങ്കിടുന്നതിലും ആഹ്ലാദം കണ്ടെത്തുകയാണ് ഇരുവരും.
Next Story


