ഒറ്റപ്പാലത്ത് 24 കാട്ടുപന്നികളെ കൊന്നു
text_fieldsഒറ്റപ്പാലം നഗരസഭ പരിധിയിലെ വിവിധയിടങ്ങളിൽ അംഗീകൃത ഷൂട്ടർമാർ വെടിവെച്ചുകൊന്ന പന്നികളുടെ ജഡം
ഒറ്റപ്പാലം: നഗരസഭ പരിധിയിൽ അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടന്ന 24 കാട്ടുപന്നികളെ കൊന്നൊടുക്കി. കാർഷിക മേഖലക്കും ജനജീവിതത്തിനും നിരന്തരം ശല്യമായി മാറിയതിനാലാണ് നഗരസഭ വേട്ട സംഘടിപ്പിച്ചത്. വേട്ട 15 മണിക്കൂർ നീണ്ടു. വരോട്, സൗത്ത് പനമണ്ണ, കണ്ണിയംപുറം, ഈസ്റ്റ് ഒറ്റപ്പാലം, മായന്നൂർ പാലം പരിസരം, കോലോത്ത് പറമ്പ്, അപ്പേപ്പുറം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പന്നിവേട്ട.
അലി നെല്ലിയേങ്കര, ചന്ദ്രൻ വരിക്കത്ത്, ദേവകുമാർ വരിക്കത്ത്, പി.ജെ. തോമസ്, ഇസ്മായിൽ താഴേക്കോട്, മുഹമ്മദ് അലി എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പന്നിവേട്ട. പന്നികളുടെ ജഡങ്ങൾ നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിൽ സംസ്കരിച്ചു. കുറഞ്ഞ ഇടവേളകളിലായി ഇത്തരം പന്നിവേട്ടകൾ സംഘടിപ്പിക്കുന്നപക്ഷം ഇവയുടെ ശല്യം കുറക്കാൻ കഴിയുമെന്ന് നാട്ടുകാർ പറഞ്ഞു.


