വാണിയംകുളത്തെ പെട്രോൾ പമ്പിന് തീവെക്കാൻ ശ്രമം: രണ്ടുപേർ പിടിയിൽ
text_fieldsപ്രശാന്ത്, രവീന്ദ്രൻ
ഒറ്റപ്പാലം: വാണിയംകുളത്തെ സ്വകാര്യ പെട്രോൾ പമ്പിന് തീവെക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. വാണിയംകുളം സ്വദേശികളായ ചമതകുണ്ടിൽ പ്രശാന്ത് (41), ചെറുകാട്ടുപുലം പള്ളിപ്പുറത്ത് രവീന്ദ്രൻ (53) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 11 ഓടെയാണ് ഓട്ടോയിലെത്തിയ മൂന്നംഗ സംഘം അതിക്രമം നടത്തിയത്. കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയും എന്നാൽ ഇതിന് പമ്പ് ജീവനക്കാരൻ വിസമ്മതിച്ചതുമാണ് ആക്രമണ കാരണമെന്നാണ് ഉടമ പൊലീസിന് നൽകിയ പരാതിയിൽ വെളിപ്പെടുത്തിയിരുന്നത്.
ജീവനക്കാരനെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെ യ്യുന്നതിനിടയിൽ ഓട്ടോ ഡ്രൈവർ വാഹനത്തിലെ കാനിലുണ്ടായിരുന്ന പെട്രോൾ, പമ്പിലെ ഫ്ലോറിൽ ഒഴിക്കുകയും തീപ്പെട്ടി എടുത്ത് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് പമ്പ് മാനേജർ ഷൊർണൂർ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയുടെ പിറകെയാണ് പ്രതികളുടെ അറസ്റ്റ്.


