Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒ​റ്റ​പ്പാ​ല​ത്ത്...

ഒ​റ്റ​പ്പാ​ല​ത്ത് ആ​ശ​ങ്ക പ​ര​ത്തി കോ​ളി​ഫോം ബാ​ക്ടീ​രി​യ സാ​ന്നി​ധ്യം

text_fields
bookmark_border
ഒ​റ്റ​പ്പാ​ല​ത്ത് ആ​ശ​ങ്ക പ​ര​ത്തി കോ​ളി​ഫോം ബാ​ക്ടീ​രി​യ സാ​ന്നി​ധ്യം
cancel

ഒ​റ്റ​പ്പാ​ലം: മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച കി​ണ​ർ ജ​ല​സാ​മ്പി​ളു​ക​ളി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലെ വെ​ള​ള​വും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. കൗ​ൺ​സി​ല​ർ ടി.​പി പ്ര​ദീ​പ് കു​മാ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്കും സെ​ക്ര​ട്ട​റി​ക്കും ക​ത്ത് ന​ൽ​കി. വ​രോ​ട് കെ.​പി.​എ​സ്.​എം.​എം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ണ പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച 23 ജ​ല​സാ​മ്പി​ളു​ക​ളി​ൽ 16 ലും ​കോ​ളി​ഫോം സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​ര​യി​രു​ന്നു.

പാ​ല​പ്പു​റം, ഭാ​ര​ത​പ്പു​ഴ പ്ര​ദേ​ശം, വ​രോ​ട്, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ഓ​ഫി​സ് വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ ജ​ല​മാ​ണ് ശേ​ഖ​രി​ച്ച​ത്.

മു​ഴു​വ​ൻ കി​ണ​റു​ക​ളും സൂ​പ്പ​ർ ക്ലോ​റി​ൻ ചെ​യ്യു​ക, കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യം ക​ണ്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക, കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തു​ക, വ​രോ​ട് മേ​ഖ​ല​യി​ൽ കോ​ളി​ഫോം വ്യാ​പ​നം കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളും ക​ത്തി​ലു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Coliform bacteria well water Palakkad Ottappalam Kerala News 
News Summary - Coliform Bacteria Found in 16 of 23 Well Water Samples in Ottapalam
Next Story