Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2026 4:07 AM GMT Updated On
date_range 30 Jun 2026 4:07 AM GMTവിദ്യാർഥികൾക്ക് കൗതുകമായി കളംപാട്ട്
text_fieldscamera_alt
പനമണ്ണ യു.പി സ്‌കൂളിൽ നടന്ന കളംപാട്ട് ശിൽപശാലയിൽ നിന്ന്
ഒറ്റപ്പാലം: നന്തുണി വാദ്യത്തിന്റെ അകമ്പടിയിൽ കളംപാട്ടിന് വിദ്യാലയം വേദിയായപ്പോൾ വിദ്യാർഥികൾക്ക് കൗതുകവും അതിലേറെ ആനന്ദവും. അനുഷ്ഠാനകലാരൂപമായി ദേവിക്ഷേത്രങ്ങളിൽ പതിവുള്ള കളംപാട്ട്, കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പനമണ്ണ യു.പി സ്‌കൂളിൽ അവതരിപ്പിച്ചത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കളംപാട്ട് കലാകാരൻ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്.
പഞ്ചവർണങ്ങൾ സമ്മേളിക്കുന്ന പൊടികളുടെ നിർമാണ രീതിയും കളംപാട്ട് ചടങ്ങുകളും ഐതിഹ്യങ്ങളൂം അനുഷ്ടാനങ്ങളും അദ്ദേഹം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വക്ലബുകളുടെ ഉദ്‌ഘാടനവും നിർവഹിച്ചു സ്‌കൂൾ മാനേജ്മെൻറ് പ്രതിനിധി വി. ശ്രീഹരി , പ്രധാനാധ്യാപിക പി. ബീന , വിദ്യാരംഗം കൺവീനർമാരായ സി.ബി കല, എം. രാജി, അധ്യാപകർ എന്നിവർ പങ്കെടുത്തു.
Next Story


