ഒറ്റപ്പാലത്ത് നിരവധിപേരെ കടിച്ച തെരുവു നായ്ക്ക് പേ വിഷബാധ
text_fieldsകോട്ടപ്പള്ള ടൗണിൽ അലഞ്ഞു നടക്കുന്ന തെരുവു നായ്ക്കൾ
ഒറ്റപ്പാലം: ഏഴ് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ മറ്റു തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാൻ തുടങ്ങി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് സമീപം വിവിധ ആവശ്യങ്ങൾക്കെത്തിയവരെ തെരുവ് നായ ആക്രമിച്ചത്. നായക്ക് പേ വിഷബാധ സംശയിച്ച സാഹചര്യത്തിൽ നായപിടുത്തക്കാരെ എത്തിച്ച് തിങ്കളാഴ്ച പുലർച്ചെ ഇതിനെ പിടികൂടിയിരുന്നു. നായയെ ഒറ്റപ്പാലം വെറ്ററിനറി പോളിക്ലിനിക്കിൽ നിരീക്ഷിച്ചുവരുന്നതിനിടെ വ്യാഴാഴ്ച ചത്തു. പ്രദേശത്തെ മറ്റു തെരുവ് നായ്ക്കൾക്കും ഈ തെരുവ് നായയുടെ കടിയേൽക്കാനുള്ള സാധ്യത മുൻ നിർത്തിയാണ് പേ വിഷ ബാധക്കുള്ള കുത്തിവെപ്പിന് വിധേയമാക്കുന്നത്.


