മാരക ലഹരി വസ്തുവുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് ഫവാസ്
ഒറ്റപ്പാലം: പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 9.072 ഗ്രാം മെത്താഫിറ്റമിൻ സഹിതം യുവാവ് പിടിയിൽ. ഒറ്റപ്പാലം വരോട് കോലോത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഫവാസാണ് (23) അറസ്റ്റിലായത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദേശപ്രകാരം നടന്ന റെയ്ഡിൽ ഒറ്റപ്പാലം എസ്.എച്ച്.ഒ അച്യുത് അശോക്, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒറ്റപ്പാലം സബ് ഇൻസ്പെക്ടർമാരായ എം. സുനിൽ, ജയകുമാർ, എസ്.സി.പി.ഒമാരായ സജിത്ത്, ഷൻഫീർ, സി.പി.ഒമാരായ സുബാഷ്, സുധീഷ് എന്നിവരും ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു.