ജില്ല സ്കൂൾ കലോത്സവം; ഇന്ന് തിരശ്ശീല, കുതിപ്പ് തുടർന്ന് ആലത്തൂർ
text_fieldsയു.പി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ ആലത്തൂർ വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ
ആലത്തൂർ: കൗമാരകലകളുടെ പെരുങ്കളിയാട്ടത്തിന് ഇന്ന് ആലത്തൂരിൽ സമാപനം. മാർഗംകളി, നാടോടിനൃത്തം, പഞ്ചവാദ്യം എന്നീ ഇനങ്ങൾ വ്യാഴാഴ്ച കലാവേദികളെ അവിസ്മരണീയമാക്കും. മഴയിൽ മുങ്ങിയ നാലാം ദിനത്തിലും ആലത്തൂരിന്റെ മുന്നേറ്റം തന്നെ.
435 പോയന്റോടെ മുന്നേറുന്ന ബി.എസ്.എസ് ഗുരുകുലത്തിന്റെ മികവിൽ 852 പോയന്റോടെയാണ് ആലത്തൂർ ഉപജില്ല മുന്നേറുന്നത്. 849 പോയന്റോടെ പാലക്കാട് ഉപജില്ല തൊട്ടുപിറകിലുണ്ട്. 785 പോയന്റോടെ ഒറ്റപ്പാലം മൂന്നാം സ്ഥാനത്തും 784 പോയന്റോടെ തൃത്താല നാലാം സ്ഥാനത്തും 781 പോയന്റോടെ മണ്ണാർക്കാട് അഞ്ചാം സ്ഥാനത്തും തുടരുന്നു.
സ്കൂളുകളിൽ 255 പോയന്റോടെ എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരമാണ് രണ്ടാം സ്ഥാനത്തുള്ളത്. പി.ടി.എം എച്ച്.എസ്.എസ് തൃക്കടീരി- 178, ജി.എച്ച്.എസ്.എസ് കൊടുവായൂർ- 175, ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം -174 എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. വാശിയേറിയ മത്സരങ്ങളാണ് നാലാംദിനം വേദികളിൽ അരങ്ങേറിയത്.


