Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2026 7:24 AM GMT Updated On
date_range 11 May 2026 7:24 AM GMTകാറും ബൈക്കും കൂട്ടിയിടിച്ച് യാത്രികന് പരിക്ക്
text_fieldscamera_alt
കോങ്ങാട്ട് അപകടത്തിൽപ്പെട്ട കാറും ബൈക്കും
കോങ്ങാട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ സുരേഷിനാണ് പരിക്കേറ്റത്. ഇയാളെ ആദ്യം കോങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പാലക്കാട്ടെ ആശുപത്രിയിലേക്കും മാറ്റി. മുണ്ടൂർ-തൂത സംസ്ഥാന പാതയിൽ കോങ്ങാട് കെ.പി.ആർ.പി സ്കൂളിന് സമീപം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ പരിസരത്തുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. കാറിന്റെ മുൻഭാഗം തകർന്നു. ബൈക്കിനും കേടുപാട് പറ്റി. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി.
Next Story


