മാധ്യമം’ ഹെൽത്ത് കെയറിന് പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ വിദ്യാർഥികളുടെ സഹായം
text_fields‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് മൗണ്ട് സീന സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക സി.ഇ.ഒ കെ.കെ. മുഹമ്മദ് ബഷീറിൽനിന്ന് ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല ഏറ്റുവാങ്ങുന്നു
പത്തിരിപ്പാല: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. ഒരുലക്ഷം രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത് നൽകിയത്. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ മൗണ്ട് സീന ഗ്രൂപ് സി.ഇ.ഒ കെ.കെ. മുഹമ്മദ് ബഷീറിൽനിന്ന് ‘മാധ്യമം’ ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ ഗർഷാൻ ഇബ്നു ജിഹാദ്, റിദാ അരങ്ങാട്, ഹൈഫ ഷബീർ, അയിഷ നെഹ്റിൻ, എം. ഹൻഫ, റസിയ മഹ്റൂസ്, മിത്ര, എൻ. എസ്. അബ്ദുൽ ഹലിം, എൻ.എ. ആയിഷ നൗറിൻ, ടി. നസ്ല നസ്റിൻ, ബെസ്റ്റ് മെന്റർസ് ഒ.കെ. ഫസ്ന, സുഹ്റ ടീച്ചർ എന്നിവരെ ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
മൗണ്ട് സീന പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.എസ്. വിനോദ്, വൈസ് പ്രിൻസിപ്പൽ കെ.എസ്. വിൻസെന്റ്, ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ജുമാന ഹസിൻ, ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സഫ്രാസ് നവാസ്, വൈസ് പ്രിൻസിപ്പൽ ഷിഫാന, ഐ.ടി.ഐ പ്രിൻസിപ്പൽ സിദ്ദീഖ്, സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ബെക്സി എം. വർഗീസ്, എച്ച്.ആർ. മാനേജർ കെ. അബ്ദുൽ മജീദ്, മാനേജിങ് കമ്മിറ്റി അംഗം നൗഷാദ് മൂഹിയുദ്ദീൻ, മദ്റസ ഹെഡ് എ. റുഫൈൽ എന്നിവർ സംബന്ധിച്ചു.