മണ്ണ് പൊന്നാക്കി യുവകർഷകൻ
text_fieldsകൂവ തോട്ടത്തിൽ എ.വി.എം റസാഖ്
പത്തിരിപ്പാല: ഒന്നരയേക്കർ കൃഷിയിടത്തിൽ 20 ലധികം വ്യതസ്ത തരത്തിലുള്ള പച്ചക്കറികൃഷിയിലൂടെ വിജയഗാഥയുമായി യുവ കർഷകൻ. മണ്ണൂർ പത്തിരിപ്പാല നഗരിപ്പുറം സ്വദേശി എ.വി.എം റസാഖാണ് മണ്ണിനെ പൊന്നാക്കി മാറ്റിയത്. ഒന്നര ഏക്കർ ഭൂമിയിലെ 250 ലധികം നേന്ത്രവാഴകൾ ഓണത്തിന് വിളവെടുക്കാറായി.
കപ്പ, ചേന, ചേമ്പ്, ഇഞ്ചി, കൂർക്ക, കൂവ, പയർ, വഴുതന, വെണ്ട, തീറ്റപ്പുൽ, പൂവൻ, പപ്പായ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. വരുമാനത്തിനപ്പുറം മാനസിക ഉല്ലാസവും കൂടിയാണ് കൃഷിയെന്ന് റസാഖ് പറഞ്ഞു. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിന് പുറമെ മിതമായ വിലക്ക് പച്ചക്കറി വിൽപനയുമുണ്ട്. ജൈവ രീതിയിൽ മാത്രമാണ് കൃഷി. പോത്തുകളെ വളർത്തലും ഇദ്ദേഹത്തിന് ഹരമാണ്.