കരിപ്പൂർ വിമാനദുരന്തം: വിമാനാവശിഷ്ടങ്ങൾ ഓങ്ങല്ലൂരിലെ ആക്രിക്കടയിൽ
text_fieldsപട്ടാമ്പി: ആറുവർഷം മുമ്പ് കരിപ്പൂരിൽ തകർന്നുവീണ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഭാഗങ്ങൾ ഓങ്ങല്ലൂരിലെ കാരക്കാട്ടെ ആക്രിസ്ഥാപനത്തിലെത്തി. രണ്ടുമാസം മുമ്പ് നടന്ന ലേലത്തിലാണ് വിമാനാവശിഷ്ടങ്ങൾ കാരക്കാട്ടെ വ്യാപാരിക്ക് സ്വന്തമായത്. എയർ ഇന്ത്യയുടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വെള്ളിയാഴ്ച ഉച്ചക്ക് കണ്ടെയ്നറുകളിൽ കാരക്കാട് എത്തിച്ച വിമാനത്തിന്റെ ഭാഗങ്ങൾ പൊളിച്ച് അലുമിനിയം, ചെമ്പ്, പിച്ചള, പ്ലാസ്റ്റിക് ഭാഗങ്ങൾ വേർതിരിച്ചുതുടങ്ങി.
സംസ്ഥാനത്തെ പ്രമുഖ ആക്രി വ്യാപാര കേന്ദ്രമാണ് ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട്, പള്ളിപ്പുറം പ്രദേശങ്ങൾ. പഴയ വാഹനങ്ങളുടെ പാർട്സുകൾക്കും ഫർണിച്ചറുകൾക്കും ഇവിടെ ആവശ്യക്കാരെത്തുന്നുണ്ട്. 2020 ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽനിന്ന് 184 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട്ടെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നി മറിഞ്ഞു മൂന്നായി പിളർന്നുപോയിരുന്നു. അപകടത്തിൽ പൈലറ്റടക്കം 21 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. കാരക്കാട്ടെ ആക്രിസ്ഥാപനത്തിലെത്തിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഭാഗങ്ങൾ


