കൈത്തളിയിൽ ലക്ഷം നെയ്ദീപങ്ങൾ മിഴി തുറന്നു
text_fieldsപട്ടാമ്പി കൈത്തളി മഹാദേവക്ഷേത്രത്തിൽ ലക്ഷം നെയ്ദീപം മിഴി തുറന്നപ്പോൾ
പട്ടാമ്പി: കൈത്തളിയെ കനക കാന്തിയിലാഴ്ത്തി ലക്ഷം നെയ്ദീപങ്ങൾ മിഴി തുറന്നു. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് കൈത്തളി മഹാദേവക്ഷേത്രത്തിൽ നെയ് ദീപസമർപ്പണം നടത്തിത്.
ക്ഷേത്രത്തിലും അടുത്തുള്ള മൈതാനത്തിൽ സജ്ജീകരിച്ച പ്രത്യേക ഗാലറിയിലും മൺ ചിരാതുകളിലാണ് ദീപങ്ങളൊരുക്കിയത്. വൈകുന്നേരം പുത്തില്ലം രാമാനുജൻ അക്കിത്തിരിപ്പാട് ആദ്യ ദീപം കൊളുത്തി. തുടർന്ന് ഭക്തർ ശിവമന്ത്രങ്ങളുരുവിട്ട് ദീപസമർപ്പണത്തിൽ പങ്കു കൊണ്ടു.
111111 നെയ്ദീപങ്ങളാണ് തെളിയിച്ചത്.തുടർന്ന് നാദ ബ്രഹ്മം സംഗീത പരിപാടി നടന്നു. ശരൺ അപ്പു(ഹാർമോണിയം), വാഴപ്പിള്ളി അഖിൽ (പുല്ലാൻകുഴൽ), അനിൽകുമാർ (നാദസ്വരം), വിവേക് രാജ (വയലിൻ), റോയ് ജോർജ് (കീ ബോർഡ്), രാജു ജോർജ് (ബാസ് ഗിറ്റാർ), തനൂജ്(ഡ്രംസ്), ഹരീഷ് മേനോൻ( മൃദംഗം), അർജുൻ (തബല ), ശ്യാം കുമാർ( ഘടം) എന്നിവർ പങ്കെടുത്തു.


