മദ്യ വിൽപന; ഒരാൾ അറസ്റ്റിൽ
text_fieldsപട്ടാമ്പി: അനധികൃത മദ്യ വിൽപനക്കിടെ മുതുതല കോഴിക്കോട്ടിരി പടിക്കപറമ്പിൽ രാമകൃഷ്ണനെ (59) പട്ടാമ്പി എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് രണ്ടു ലിറ്റർ ചാരായവും മൂന്ന് ലിറ്റർ വ്യാജ മദ്യവും 1,100 രൂപയും പിടിച്ചെടുത്തു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
നാട്ടുകാർ പരാതി പറഞ്ഞതിനെതുടർന്ന് മഫ്തി വേഷത്തിൽ എക്സൈസ് നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനുവിന്റെ നിർദേശാനുസരണം പട്ടാമ്പി എക്സൈസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ഒ. പ്രസന്നൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സൽമാൻ റസാലി, സിവിൽ എക്സ്സൈസ് ഓഫിസർമാരായ നന്ദു, ജയേഷ്, എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


