Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2026 3:45 AM GMT Updated On
date_range 16 Feb 2026 3:45 AM GMTചെമ്പ്രയിൽ പൂരത്തിനിടെ ഒരാൾക്ക് കുത്തേറ്റു
text_fieldscamera_alt
ബാലഗോപാലൻ
പട്ടാമ്പി: ചെമ്പ്രയിൽ പൂരത്തിനിടെയുണ്ടായ വാക് തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. ചെമ്പ്ര കൊടങ്ങാട്ടിൽ ബാലഗോപാലനാണ് (48) കുത്തേറ്റത്. ശനിയാഴ്ച വൈകീട്ട് കൊട്ടേക്കാവ് താലപ്പൊലി ആഘോഷത്തിനിടെയായിരുന്നു സംഘർഷം.
സംഭവത്തിൽ ചെമ്പ്ര കരിപ്പാലി വീട്ടിൽ മനോജിനെ (39) കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യത്തിന്റെ തുടർച്ചയായാണ് സംഭവം. വയറിന് കുത്തേറ്റ ബാലഗോപാൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story


